New Update
/sathyam/media/media_files/2024/12/17/caPhsgmnRVnj3mn3DbI0.jpg)
കൊച്ചി: ഡിഎഎം ക്യാപിറ്റല്‍ അഡ്വൈസേഴ്സ് ലിമിറ്റഡിന്‍റെ പ്രാഥമിക ഓഹരി വില്‍പന (ഐപിഒ) 2024 ഡിസംബര്‍ 19 മുതല്‍ 23 വരെ നടക്കും. 2,96,90,900 ഇക്വിറ്റി ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലാണ് ഐപിഒയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
Advertisment
രണ്ട് രൂപ മുഖവിലയുള്ള ഓഹരി ഒന്നിന് 269 രൂപ മുതല്‍ 283 രൂപ വരെയാണ് പ്രൈസ് ബാന്‍ഡ് നിശ്ചയിച്ചിരിക്കുന്നത്. കുറഞ്ഞത് 53 ഇക്വിറ്റി ഓഹരികള്‍ക്കും തുടര്ന്ന് 53 ന്‍റെ ഗുണിതങ്ങള്ക്കും അപേക്ഷിക്കാം. ഓഹരികള്‍ എന്‍എസ്ഇയിലും ബിഎസ്ഇയിലും ലിസ്റ്റ് ചെയ്യും. നുവാമ വെല്‍ത്ത് മാനേജ്മെന്‍റ് ലിമിറ്റഡാണ് - ഐപിഒയുടെ ബുക്ക് റണ്ണിങ് ലീഡ് മാനേജര്‍.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us