നെക്സ്റ്റ് 30 ഇടിഎഫ് അവതരിപ്പിച്ച് ഡിഎസ്പി മുച്വൽ ഫണ്ട്

New Update
DSP Mutual Fund
കൊച്ചി: സമീപ ഭാവിയിൽ വളർച്ച കൈവരിക്കാൻ സാധ്യതയുള്ള കമ്പനികളുടെ ഓഹരികൾ തിരഞ്ഞെടുക്കാൻ അവസരമൊരുക്കി പ്രമുഖ അസറ്റ് മാനേജ്‌മന്റ് കമ്പനിയായ ഡിഎസ്പി മുച്വൽ ഫണ്ട്.
Advertisment

നെക്സ്റ്റ് 30 ഇടിഎഫ് എന്ന പേരിൽ അവതരിപ്പിച്ച ഫണ്ടിൽ ഈമാസം 24വരെ നിക്ഷേപിക്കാം. വലിയ വിപണി മൂല്യമുള്ളതും ഭാവിയിൽ വളർച്ച കൈവരിക്കുന്നതുമായ കമ്പനികളുടെ ഓഹരികളിൽനിന്നും നിക്ഷേപകർക്ക് മികച്ച റിട്ടേണുകൾ ലഭ്യമാക്കുകയാണ് ഫണ്ടിലൂടെ ലക്ഷ്യമിടുന്നത്.
 
സെൻസെക്സിൽ ഉൾപ്പെടാത്ത, മികച്ച പ്രകടനം നടത്താൻ സാധ്യതയുള്ള ഓഹരികളിലും നിക്ഷേപിക്കാമെന്നതാണ് നെക്സ്റ്റ് 30 ഇടിഎഫിന്റെ പ്രത്യേകത. നിക്ഷേപകർക്ക് ആകെ 30 ഓഹരികൾവരെ തിരഞ്ഞെടുക്കാം.
നിക്ഷേപകർക്ക് കൂടുതൽ കാലത്തേക്ക് നേട്ടമുണ്ടാക്കാൻ സാധിക്കുന്നതാണ് നെക്സ്റ്റ് 30 ഇടിഎഫ് എന്ന് ഡിഎസ്പി മുച്വൽ ഫണ്ടിന്റെ ഇൻവെസ്റ്റ്മെന്റ് ആന്റ് പ്രൊഡക്ട്സ് വിഭാഗം തലവൻ അനിൽ ഗെലാനി പറഞ്ഞു.
Advertisment