‘ഫ്രം എര്‍ത്ത് ടു സ്‌കൈ’ ക്യാംപയിനുമായി ഫാബ് ഇന്ത്യ

New Update
fab india1.jpg


കൊച്ചി, മെയ് 21, 2024: പുത്തന്‍ ഫാഷന്‍ തരംഗങ്ങള്‍ക്കൊപ്പം കാലാതീതമായ പരമ്പരാഗത ഫാഷന്‍ രീതികളും അതിമനോഹരമായി സംയോജിപ്പിക്കുകയാണ് ഫാബ് ഇന്ത്യയുടെ പുതിയ ക്യാംപയിന്‍. വേനല്‍ക്കാലത്ത് ഏറ്റവും സൗകര്യപ്രദമായ വസ്ത്രങ്ങളാണ് ഫാബ് ഇന്ത്യ ഇവിടെ ഉപഭോക്താക്കള്‍ക്കായി അണിനിരത്തുന്നത്.

Advertisment

വെസ്റ്റേണ്‍ വെയറുകളുടെ വര്‍ധിച്ചുവരുന്ന ജനപ്രീതിക്കൊപ്പം പ്രകൃതിയില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് തയ്യാറാക്കിയിരിക്കുന്ന ഈ പുത്തന്‍ ഡിസൈനുകള്‍ സമകാലിക വെസ്റ്റേണ്‍ വെയര്‍ രൂപകല്‍പ്പനയിലേക്ക് അതിമനോഹരമായി സംയോജിപ്പിക്കുകയാണ് ഫാബ് ഇന്ത്യ.

സ്ത്രീകള്‍ക്കായുള്ള വിപുലമായ വസ്ത്രശേഖരവും, ഷര്‍ട്ടുകളിലെയും ടോപ്പുകളിലെയും പ്രിന്റുകളും എംബ്രോയ്ഡറികളും വിദഗ്ധരായ കലാകാരന്മാരുടെ കൈയ്യൊപ്പ് പതിഞ്ഞവയും അവരുടെ കലാവൈദഗ്ധ്യത്തിന്റെയും അധ്വാനത്തിന്റെയും കഥ പറയുകയും ചെയ്യുന്നവയാണ്. പുരുഷന്മാര്‍ക്ക് അവരുടെ വേനല്‍ക്കാല ഷര്‍ട്ടുകള്‍ക്കുള്ള തുണിത്തരങ്ങള്‍, പ്രിന്റുകള്‍, നിറങ്ങള്‍ എന്നിവയ്ക്കായി എണ്ണമറ്റ ഓപ്ഷനുകളും ഫാബ് ഇന്ത്യ വാഗ്ദാനം ചെയ്യുന്നു.

Advertisment