ഫെനെസ്റ്റ കോഴിക്കോട് പുതിയ ഷോറൂം തുറന്നു

New Update
feste showroom.jpg

കോഴിക്കോട്: ഇന്ത്യയിലെ ഏറ്റവും വലിയ വിന്‍ഡോസ്, ഡോര്‍സ് ബ്രാന്‍ഡായ ഫെനെസ്റ്റ മറ്റൊരു പുതിയ ഷോറൂം തുറന്ന് കേരളത്തിലെ റീട്ടെയ്ല്‍ സാന്നിധ്യം വിപുലീകരിച്ചു. കോഴിക്കോട് വികെ ടവര്‍, സിവില്‍ സ്റ്റേഷന്‍, വയനാട് റോഡ്, എരഞ്ഞിപ്പാലം, കോഴിക്കോട്, കേരള 673020 എന്ന വിലാസത്തിലാണ് സ്റ്റുഡിയോ 772 എന്ന എക്‌സ്‌ക്ലൂസീവ് ഷോറൂം സ്ഥിതി ചെയ്യുന്നത്. ഏറ്റവും മികച്ച അലൂമിനിയം ജനാലകള്‍, വാതിലുകള്‍, യുപിവിസി  ജനാലകള്‍, വാതിലുകള്‍, സോളിഡ് പാനല്‍ ഡോറുകള്‍ എന്നിവ ഈ എക്‌സ്‌ക്ലൂസീവ് ഷോറൂമിലൂടെ ഉപഭോക്താക്കള്‍ക്ക് ലഭിക്കും.

Advertisment

രാജ്യത്തുടനീളമുള്ള ഉപഭോക്താക്കളുമായി ബന്ധിപ്പിക്കുക എന്നതാണ് തങ്ങളുടെ നിരന്തരമായ ശ്രദ്ധ. ഉപഭോക്താക്കളുടെ ആവശ്യങ്ങളോടുള്ള തങ്ങളുടെ പ്രതിബദ്ധതയും ഉല്‍പ്പന്ന ശ്രേണി വൈവിധ്യവല്‍ക്കരിക്കുന്നതിലെ മികവും ഗണ്യമായ ബിസിനസ് വളര്‍ച്ചയ്ക്ക് കാരണമായി. തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് വിപുലമായ ഉല്‍പ്പന്ന നിര പരിചയപ്പെടാനും തിരഞ്ഞെടുക്കാനും അവസരം ഈ പുതിയ ഷോറൂമില്‍ ലഭിക്കുന്നുവെന്ന് ഫെനെസ്റ്റ ബിസിനസ് ഹെഡ് സാകേത് ജെയിന്‍ പറഞ്ഞു.

യുപിവിസി നിര്‍മ്മാണം മുതല്‍ പ്രൊഫൈല്‍ നിര്‍മ്മാണം, ഉല്‍പ്പന്നം ഇന്‍സ്റ്റാള്‍ ചെയ്യല്‍, വില്‍പ്പനാനന്തര സേവനം തുടങ്ങിയ മുഴുവന്‍ വിതരണ ശൃംഖലയും നിയന്ത്രിക്കുന്ന ഇന്ത്യയിലെ ഏക കമ്പനിയാണ് ഫെനെസ്റ്റ. ഉപഭോക്താക്കള്‍ക്ക് മികച്ച രീതിയില്‍ രൂപകല്‍പ്പന ചെയ്തതും എന്നാല്‍ സമകാലിക ശൈലി നല്‍കുന്നതുമായ ഉല്‍പ്പന്നങ്ങളുടെ ശ്രേണി യുകെയിലും ഓസ്ട്രിയയിലും പ്രത്യേകം രൂപകല്‍പ്പന ചെയ്തിരിക്കുന്നു.

Advertisment