Advertisment

സ്വർണവില സർവകാല റെക്കോഡിൽ; ഗ്രാമിന് 40 രൂപയും പവന് 320 രൂപയും വർദ്ധിച്ചു. ഒരു ഗ്രാം സ്വർണത്തിന് 5,885 രൂപ; ഇന്ന് കൂടി വില വർദ്ധിച്ചതോടെ സ്വർണം പവന് 47,000 കടന്നു

New Update
gold price hike

കൊച്ചി: സ്വർണവില സർവകാല റെക്കോഡിൽ. ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് വർദ്ധിച്ചത്. ഒരു ഗ്രാം സ്വർണത്തിന് 5,885 രൂപയായി. ഇന്ന് കൂടി വില വർദ്ധിച്ചതോടെ സ്വർണം പവന് 47,000 കടന്നു.

നിലവിൽ ഒരു പവൻ സ്വർണത്തിന് 47,080 രൂപയാണ് വിപണി വില. ശനിയാഴ്ച സ്വര്‍ണവില 46760 രൂപയിലെത്തിയിരുന്നു.

തുടർച്ചയായ നാലാം ദിവസമാണ് സ്വർണവില വർദ്ധിക്കുന്നത്. വിലവർദ്ധന വിപണിയിൽ ആശങ്കയും അമ്പരപ്പും സൃഷ്ടിച്ചിട്ടുണ്ട്.

Advertisment