ഇന്ത്യയിലെ ടോപ് 100 റിയല്‍ എസ്റ്റേറ്റ് കമ്പനികളുടെ ലിസ്റ്റ് പുറത്ത്. കേരളത്തില്‍ നിന്ന് ലിസ്റ്റിൽ ഇടംനേടിയത് 3 കമ്പനികള്‍ മാത്രം. വമ്പന്‍ നേട്ടവുമായി അസറ്റ് ഹോംസ്‌. അസറ്റ് ഹുറൂണ്‍ ലിസ്റ്റില്‍ ഇടം നേടിയത് 1370 കോടിയുടെ മൂല്യവുമായി. കേരളത്തിൽ നിന്നും സ്കൈലൈനും എസ് എഫ് എസും ലിസ്റ്റിൽ

ഹുറൂണ്‍ ഗ്രോഹെ ഇന്ത്യയിലെ ടോപ് 100 റിയല്‍ എസ്റ്റേറ്റ് കമ്പനികളുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചു

New Update
asset homes

കൊച്ചി: ഹുറൂണ്‍ ഗ്രോഹെ ഇന്ത്യയിലെ ടോപ് 100 റിയല്‍ എസ്റ്റേറ്റ് കമ്പനികളുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ഗുരുഗ്രാം ആസ്ഥാനമായി ദേവീന്ദര്‍ സിംഗ് നേതൃത്വം നല്‍കുന്ന ഡിഎല്‍എഫാണ് 202,140 കോടി മൂല്യത്തോടെ രാജ്യത്തെ റിയാല്‍റ്റി കമ്പനികളില്‍ ഒന്നാം സ്ഥാനത്തുള്ളത്. മുംബൈ ആസ്ഥാനമായ മാക്രോടെക് ഡെവലപ്പേഴ്‌സ് (അഭിഷേക് ലോധ, 136,730 കോടി), ഇന്ത്യന്‍ ഹോട്ടല്‍സ് കമ്പനി (79,150 കോടി, പുനീത് ഛത്വാള്‍) എന്നീ കമ്പനികളാണ് ദേശീയ തലത്തില്‍ രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ളത്.

Advertisment

67-ാം സ്ഥാനത്തുള്ള സ്‌കൈലൈന്‍ ബില്‍ഡേഴ്‌സ്, 73-ാം സ്ഥാനത്തുള്ള എസ്എഫ്എസ് ഹോംസ്, 96-ാം സ്ഥാനത്തുള്ള അസറ്റ് ഹോംസ് എന്നിവയാണ് കേരളത്തില്‍ നിന്ന് ലിസ്റ്റിലുള്ള മൂന്ന് കമ്പനികള്‍.

 കെ വി അബ്ദുള്‍ അസീസ് നേതൃത്വം നല്‍കുന്ന 35 വര്‍ഷമായി രംഗത്തുള്ള സ്‌കൈലൈന് 2410 കോടിയുടെ മൂല്യമാണുള്ളതെങ്കില്‍ ലവ കൃഷ്ണന്‍ നേതൃത്വം നല്‍കുന്ന 40 വര്‍ഷത്തെ പ്രവര്‍ത്തന ചരിത്രമുള്ള എസ്എഫ്എസിന് 2100 കോടിയുടെ മൂല്യമുണ്ട്. സുനില്‍ കുമാര്‍ വി. നേതൃത്വം നല്‍കുന്ന, ഈയിടെ 17 വര്‍ഷം പൂര്‍ത്തിയാക്കിയ അസറ്റ് ഹോംസിന് 1370 കോടിയുടെ മൂല്യമാണ് ഹറൂണ്‍ ലിസ്റ്റിലുള്ളത്.

Advertisment