Advertisment

ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യ 6 കോടി വില്‍പന നേട്ടം കൈവരിച്ചു

New Update
hondayi1.jpg

കൊച്ചി: രാജ്യത്തെ മുന്‍നിര ഇരുചക്രവാഹന നിര്‍മാതാക്കളായ ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യ (എച്ച്എംഎസ്ഐ) ആഭ്യന്തര വില്‍പനയില്‍ 6 കോടി വില്‍പന പിന്നിട്ട് ചരിത്രനേട്ടം കൈവരിച്ചു എച്ച്എംഎസ്ഐയുടെ ശാശ്വതമായ സാനിധ്യത്തിനും ഇന്ത്യന്‍ വിപണിയോടുള്ള അചഞ്ചലമായ പ്രതിബദ്ധതയ്ക്കും അടിവരയിടുന്നതാണ് ഈ ശ്രദ്ധേയമായ നേട്ടം. 

Advertisment

2001ലാണ് ആദ്യ ഇരുചക്ര വാഹനമായ ആക്ടീവയുമായി ഹോണ്ട ഇന്ത്യന്‍ വിപണിയില്‍ പ്രവേശിച്ചത്, പിന്നീടുണ്ടായതെല്ലാം ചരിത്രം. ഇന്ത്യന്‍ ഉപഭോക്താക്കളുടെ വൈവിധ്യമാര്‍ന്ന ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി രൂപകല്‍പന ചെയ്ത ലോകോത്തര ഉല്പന്നങ്ങളുടെ ഒരു വലിയ നിര തുടര്‍ച്ചയായി അവതരിപ്പിച്ചതോടെ, രാജ്യത്തെ ഏറ്റവും ഇഷ്ട ഇരുചക്ര വാഹന ബ്രാന്‍ഡുകളിലൊന്നായി ഹോണ്ട മാറി. പുതുമകള്‍ കൊണ്ടുവരുന്നതില്‍ മാത്രമല്ല, ഗുണനിലവാരത്തിലും ഉപഭോക്തൃ സംതൃപ്തിയിലും ഹോണ്ട വിശ്വാസ്യത നേടി. ആക്ടീവ, ഷൈന്‍ മോഡലുകളാണ് ഈ അതിവേഗ നേട്ടത്തില്‍ വലിയ പങ്കുവഹിച്ചത്. ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്കിടയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിച്ചതും ഈ രണ്ട് ഐക്കണിക് മോഡലുകളാണ്.

2001 ജൂണില്‍ റീട്ടെയില്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച ഹോണ്ടയ്ക്ക് ആദ്യത്തെ ഒരു കോടി ഉപഭോക്താക്കളെ നേടാന്‍ പതിനൊന്ന് വര്‍ഷമെടുത്തെങ്കില്‍ , അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ അത് 2 കോടിയിലെത്തി. പ്രവര്‍ത്തനത്തിന്‍റെ 16ാം വര്‍ഷമായ 2017 ഏപ്രിലില്‍ 3 കോടി നാഴികക്കല്ല് കൈവരിച്ച കമ്പനി, തൊട്ടടുത്ത വര്‍ഷം നാലുകോടി നേട്ടത്തിലെത്തി. 2021ലായിരുന്നു ഹോണ്ടക്ക് 5 കോടി ഉപഭോക്താക്കള്‍ തികഞ്ഞത്. 2024 മാര്‍ച്ചില്‍ 6 കോടി ആഭ്യന്തര വില്‍പനയെന്ന നാഴികക്കല്ലും പിന്നിട്ടു.

എച്ച്എംഎസ്ഐ ഇപ്പോള്‍ 6 കോടി സന്തുഷ്ടരായ ഉപഭോക്താക്കളുടെ ഒരു കുടുംബമായി മാറിയെന്ന് പ്രഖ്യാപിക്കുന്നതില്‍ തങ്ങള്‍ക്ക് ഏറെ സന്തോഷമുണ്ടെന്ന് ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യ പ്രസിഡന്‍റും സിഇഒയുമായ സുത്സുമു ഒട്ടാനി പറഞ്ഞു. ഇന്ത്യന്‍ ഉപഭോക്താക്കള്‍ ഹോണ്ട ബ്രാന്‍ഡില്‍ അര്‍പ്പിക്കുന്ന ദൃഢവിശ്വാസത്തിന്‍റെ തെളിവാണ് ഈ വില്‍പന നേട്ടമെന്നും അദ്ദേഹം പറഞ്ഞു

ഈ അവിശ്വസനീയമായ യാത്രയില്‍ ഉറച്ച പിന്തുണ നല്‍കിയതിന് തങ്ങളുടെ എല്ലാ വിശ്വസ്തരായ ഉപഭോക്താക്കള്‍ക്കും പങ്കാളികള്‍ക്കും ഓഹരി ഉടമകള്‍ക്കും ഹൃദയംഗമമായ നന്ദി അറിയിക്കുന്നുവെന്ന് ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യയുടെ സെയില്‍സ് ആന്‍ഡ്  മാര്‍ക്കറ്റിങ് ഡയറക്ടര്‍ യോഗേഷ് മാത്തൂര്‍ പറഞ്ഞു

Advertisment