ഇന്ത്യ എക്സ്ക്ലൂസീവ് റെഡ്മി നോട്ട് 13 പ്രോ+ 5ജി വേൾഡ് ചാമ്പ്യൻസ് പതിപ്പ് അവതരിപ്പിച്ചു

New Update
redmi note 13 pro plus 5g

കൊച്ചി: ഏറ്റവും വിശ്വസനീയവും പ്രിയപ്പെട്ടതുമായ സ്മാർട്ട്‌ഫോൺ ബ്രാൻഡായ ഷവോമി, ലോകമെമ്പാടുമായി 15 ദശലക്ഷം റെഡ്മി നോട്ട് 13 സീരീസ് യൂണിറ്റുകൾ വിറ്റഴിക്കപ്പെട്ടുവെന്ന ശ്രദ്ധേയമായ നാഴികക്കല്ല് രേഖപ്പെടുത്തി. 

Advertisment

വമ്പൻ വിജയം ആഘോഷിക്കുന്ന ഷവോമി, അർജൻ്റീന ഫുട്ബോൾ അസോസിയേഷനുമായി (എഎഫ്എ) സഹകരിച്ച്, സീരീസിന് വലിയ വിലക്കുറവും ഇന്ത്യ എക്സ്ക്ലൂസീവ് റെഡ്മി നോട്ട് 13 പ്രോ+ 5 ജി വേൾഡ് ചാമ്പ്യൻസ് എഡിഷനും പ്രഖ്യാപിച്ചു. റെഡ്മി നോട്ട് 13 5G സീരീസ് വിലക്കുറവ് മുഴുവൻ ലൈനപ്പിലും ഇതുവരെ കണ്ടിട്ടില്ലാത്ത വിലകൾ ഷവോമി പ്രഖ്യാപിച്ചു. 

ഇപ്പോൾ, റെഡ്മി നോട്ട് 13 സീരീസ് 5G  15,499 രൂപ വിലയിൽ ആരംഭിക്കുന്നു. നോട്ട് സീരീസ് വാഗ്ദാനം ചെയ്യുന്ന മികച്ച ഇൻ-ക്ലാസ് സാങ്കേതികവിദ്യ അനുഭവിക്കാൻ കൂടുതൽ ഉപഭോക്താക്കളെ പ്രാപ്തരാക്കുകക്കുകയാണ് ഷവോമി ലക്ഷ്യമിടുന്നത്. 

റെഡ്‌മി നോട്ട് 13 5ജി ഇപ്പോൾ 6 ജിബി+128 ജിബി-ക്ക്  15,499 രൂപ, 8 ജിബി+256 ജിബി-ക്ക് 17,499 രൂപ, 12 ജിബി+256 ജിബി-ക്ക് 19,499 രൂപ, എന്നിങ്ങനെ ഓഫറുകൾ ഉൾപ്പെടെയുള്ള ബാധകമായ അറ്റ വിലയിൽ ലഭ്യമാകും. 

റെഡ്‌മി നോട്ട് 13 പ്രൊ 5ജി ഇപ്പോൾ 8ജിബി + 128ജിബി-ക്ക് 21,999 രൂപ, 8 ജിബി + 256 ജിബി-ക്ക് I23,999 രൂപ, 12 ജിബി + 256 ജിബി-ക്ക് 25,999 രൂപ എന്നിങ്ങനെ ഓഫറുകൾ ഉൾപ്പെടെയുള്ള ബാധകമായ അറ്റ വിലയിൽ ലഭ്യമാകും. 

റെഡ്‌മി നോട്ട് 13 പ്രൊ+ 5ജി ഇപ്പോൾ 8 ജിബി + 256ജിബി-ക്ക് 27,999 രൂപ, 12 ജിബി + 256 ജിബി-ക്ക് 29,999 രൂപ, 12 ജിബി + 512 ജിബി-ക്ക്  31,999 രൂപ എന്നിങ്ങനെ ഓഫറുകൾ ഉൾപ്പെടെ ലഭ്യമാകും. 

ഇവ എംഐ ഡോട്ട് കോം, ആമസോണ്‍, ഫ്ലിപ്കാര്‍ട്ട്, ഷവോമി ഹോം, ഷവോമി റീട്ടെയിൽ എന്നിവയിലുടനീളം ബാങ്ക് ഓഫറുകൾ ഉൾപ്പെടെ ലഭ്യമാകും. റെഡ്‌മി നോട്ട് 13 പ്രോ + 5ജി ലോക ചാമ്പ്യൻസ് എഡിഷൻ ഇന്ത്യയിൽ തങ്ങളുടെ സുപ്രധാനമായ പത്താം വാർഷികം ഘോഷിക്കുന്നതിന് 
മുന്നോടിയായി, ഷവോമി അർജൻ്റീന ഫുട്ബോൾ അസോസിയേഷനുമായി (എഎഫ്എ) സഹകരിച്ച് ഇന്ത്യ-എക്‌സ്‌ക്ലൂസീവ് സൃഷ്ടിയായ റെഡ്‌മി നോട്ട് 13 പ്രൊ + 5ജി വേൾഡ് ചാമ്പ്യൻസ് എഡിഷൻ പുറത്തിറക്കി. 

ഇത് വൈബ്രൻ്റ് ബ്ലൂ, വൈറ്റ് സ്ട്രൈപ്പുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, പ്രത്യേകം തയ്യാറാക്കിയ കലക്ടബിൾ ഗിഫ്റ്റ് ബോക്‌സിൽ കസ്റ്റമൈസ്ഡ് എഎഫ്എ എഡിഷൻ 120 ഹൈപ്പർചാർജ്, യു.എസ്.ബി ടൈപ്പ്-സി കേബിൾ, ഫുട്‌ബോൾ-പ്രചോദിത സിം എജക്റ്റർ പിൻ എന്നിവയുമായ് എത്തുന്നു. 

പൊടി, ജല പ്രതിരോധം എന്നിവയ്ക്കുള്ള ഐപി68 രക്ഷണം, ഒരു യഥാർത്ഥ 200 മെഗാപിക്സൽ ക്യാമറ, കോര്‍ണിംഗ് ഗൊറില്ലാ ഗ്ലാസ് വിക്ടസ് സംരക്ഷിത 3D കർവ്ഡ് അമോലെഡ് ഡിസ്പ്ലേ എന്നിവയുൾപ്പെടെയുള്ള ഏറ്റവും മികച്ച ഫീച്ചറുകളാൽ സമ്പന്നമായ ഈ സ്മാർട്ട്ഫോൺ 34,999* രൂപ വിലയിൽ ലഭ്യമാണ്.  

Advertisment