പട്ടേല്‍ കണ്ടെയ്നര്‍ ഓഹരികള്‍ ഏറ്റെടുത്ത് സെല്‍വിന്‍ ട്രേഡേഴ്സ്

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update
sellwin traders

കൊച്ചി: പട്ടേല്‍ കണ്ടെയ്നര്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡില്‍ തന്ത്രപരമായ നിക്ഷേപം നടത്തി സെല്‍വിന്‍ ട്രേഡേഴ്സ് ലിമിറ്റഡ്. അഹമ്മദാബാദ് ആസ്ഥാനമായുള്ള സെല്‍വിന്‍ ട്രേഡേഴ്സ്  36% ഓഹരികളാണ് ഏറ്റെടുത്തത്. ഗുജറാത്തിലെ ഭാവ്നഗര്‍ ജില്ലയില്‍ ലോജിസ്റ്റിക് കണ്ടെയ്നറുകള്‍ക്കായി പുതിയ നിര്‍മ്മാണ കേന്ദ്രം സ്ഥാപിക്കുന്നതിന് പിന്തുണ നല്‍കാന്‍ സെല്‍വിന്‍ ട്രേഡേഴ്സിന്റെ നിക്ഷേപം ഉപയോഗിക്കും.

Advertisment

പട്ടേല്‍ കണ്ടെയ്നര്‍ ലിമിറ്റഡില്‍ നിക്ഷേപം നടത്തുന്നതിനുള്ള ധാരണാപത്രം മെയ് 15-നാണ് നടപ്പിലാക്കിയതെന്ന് സെല്‍വിന്‍ ട്രേഡേഴ്സ് ലിമിറ്റഡിന്റെ എം.ഡി വേദാന്ത് പഞ്ചാല്‍ പറഞ്ഞു. ലോജിസ്റ്റിക്‌സിന്റെയും മെറ്റല്‍സിന്റെയും വ്യവസായത്തില്‍ നൂതന നിര്‍മ്മാണ സാങ്കേതികവിദ്യകള്‍ പ്രയോജനപ്പെടുത്തുകയും കാര്യക്ഷമമായ പ്രവര്‍ത്തന സജ്ജീകരണങ്ങള്‍ സ്ഥാപിക്കുകയും ചെയ്യുന്നതിലൂടെ പട്ടേല്‍ കണ്ടെയ്നര്‍ ലിമിറ്റഡിലെ ഈ നിക്ഷേപത്തില്‍ നിന്ന് സെല്‍വിന്‍ ട്രേഡേഴ്സിന് ഫലപ്രദമായ നേട്ടങ്ങള്‍ പ്രതീക്ഷിക്കുന്നബായി വേദാന്ത് പഞ്ചാല്‍ കൂട്ടിച്ചേര്‍ത്തു.

Advertisment