മനികാ പ്ലാസ്ടെക് ലിമിറ്റഡ് ഐപിഒയ്ക്ക്

New Update
ipo

കൊച്ചിഉന്നത നിലവാരമുള്ള  പോളിമര്‍ പാക്കേജിങ് നിര്‍മ്മാതാക്കളായ മനികാ പ്ലാസ്ടെക് ലിമിറ്റഡ്  പ്രാഥമിക ഓഹരി വില്‍പനയ്ക്ക് (ഐപിഒ) അനുമതി തേടി സെബിയ്ക്ക് കരടു രേഖ (ഡിആര്‍എച്ച്പി) സമര്‍പ്പിച്ചു.

Advertisment

115  കോടി രൂപയുടെ പുതിയ  ഇക്വിറ്റി ഓഹരികളും പ്രമോട്ടറുടെ 2 രൂപ മുഖവിലയുള്ള  1.5 കോടി  ഇക്വിറ്റി ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലുമാണ് ഐപിഒയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഓഹരികള്‍ എന്‍എസ്ഇയിലും ബിഎസ്ഇയിലും ലിസ്റ്റ് ചെയ്യും. പാന്‍റോമാത്ത് ക്യാപിറ്റല്‍ അഡ്വൈസേഴ്സ് പ്രൈവറ്റ് ലിമിറ്റഡാണ്   ഐപിഒയുടെ ബുക്ക് റണ്ണിങ് ലീഡ് മാനേജര്‍.

Advertisment