തിരുവനന്തപുരം: മില്‍മ ഡേ ടു ഡേ ഡയറി വൈറ്റ്നര്‍ (മില്‍മ പാല്‍പ്പൊടി) ഗള്‍ഫിലെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റുകളില്‍ വില്‍ക്കുന്നതിനുള്ള പര്‍ച്ചേസ് ഓര്‍ഡര്‍ കേരള കോ-ഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍ (കെസിഎംഎംഎഫ്-മില്‍മ) ചൊവ്വാഴ്ച (ഡിസംബര്‍ 24) ലുലു ഗ്രൂപ്പ് ഇന്‍റര്‍നാഷണില്‍ നിന്ന് സ്വീകരിക്കും.
പെരിന്തല്‍മണ്ണ മൂര്‍ക്കനാട്ടെ മില്‍മ ഡയറി കാമ്പസില്‍ നടക്കുന്ന മലപ്പുറം ഡയറിയുടെയും പാല്‍പ്പൊടി നിര്‍മാണ ഫാക്ടറിയുടെയും ഉദ്ഘാടന ചടങ്ങിലാണ് പര്‍ച്ചേസ് ഓര്‍ഡര്‍ കൈമാറുക. മുഖ്യമന്ത്രി പിണറായി വിജയന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്യും.
മില്‍മ ചെയര്‍മാന്‍ കെ.എസ് മണി ലുലു ഗ്രൂപ്പ് ഇന്ത്യ സിഇഒയും ഡയറക്ടറുമായ എം.എ നിഷാദില്‍ നിന്ന് പര്‍ച്ചേസ് ഓര്‍ഡര്‍ സ്വീകരിക്കും. ലുലു ഗ്രൂപ്പിന്‍റെ എക്സ്പോര്‍ട്ട് ഡിവിഷനായ ലുലു ഫെയര്‍ എക്സ്പോര്‍ട്സ് ആണ് പര്‍ച്ചേസ് ഓര്‍ഡര്‍ നല്‍കുന്നത്.