Advertisment

അമുൽ പാലുകൾക്ക് വില കുറച്ചു. ലിറ്ററിനു 1 രൂപ കുറച്ചു

അമുൽ ഗോൾഡ്, അമുൽ താസ, അമുൽ ടി-സ്പെഷ്യൽ, അമുൽ ചായ് മസ്സ എന്നിവയുടെ ഒരു ലിറ്റർ പാക്കറ്റുകൾക്കാണ് വില കുറഞ്ഞത്. 

New Update
Amul cuts milk price

മുംബൈ: അമുൽ പാലുകൾക്ക് വിലകുറച്ചു. ഒരു ലിറ്റർ പാക്കുകളുടെ വിലയിൽ ഒരു രൂപ കുറച്ചതായി കമ്പനി എംഡി ജയൻ മേത്തയാണ് അറിയിച്ചത്. ജനുവരി 24 മുതൽ വിലയിലെ കുറവ് പ്രാബല്യത്തിൽ വന്നിട്ടുണ്ട്. പുതിയ നിരക്ക് രാജ്യത്തുടനീളം ബാധകമാണ്.

Advertisment

ഈ നീക്കം കുടുംബങ്ങൾക്കും, സംരംഭകർക്കും ഒരുപോലെ ഗുണം ചെയ്യുമെന്നാണ് കമ്പനി പറയുന്നത്.


അമുൽ ഗോൾഡ്, അമുൽ താസ, അമുൽ ടി-സ്പെഷ്യൽ, അമുൽ ചായ് മസ്സ എന്നിവയുടെ ഒരു ലിറ്റർ പാക്കറ്റുകൾക്കാണ് വില കുറഞ്ഞത്. 


അമൂൽ ഗോൾഡ് മിൽക്കിന് 66 രൂപയിൽനിന്ന് 65 ആയി കുറഞ്ഞു. അമുൽ ടാസയ്ക്ക് 53 രൂപയും , അമുൽ ടീ സ്പെഷ്യലിന് 61 രൂപയും ,അമുൽ ചായ മാസയ്ക്ക് 53 രൂപയുമാണ് പുതിയ നിരക്ക്.

Advertisment