Advertisment

സാംകോ മ്യൂച്വല്‍ ഫണ്ട് ലാര്‍ജ് ക്യാപ് എന്‍എഫ്ഒ അവതരിപ്പിച്ചു

New Update
samco mutual fund

കൊച്ചി: സാംകോ അസറ്റ് മാനേജ്‌മെന്റ് പ്രൈവറ്റ് ലിമിറ്റഡ് ലാര്‍ജ് ക്യാപ് ഓഹരികളിൽ നിക്ഷേപം നടത്തുന്ന ഓപ്പണ്‍ എൻഡഡ് ഇക്വിറ്റി പദ്ധതി സാംകോ ലാര്‍ജ് ക്യാപ് ഫണ്ടിന്റെ എൻഎഫ്ഒ അവതരിപ്പിച്ചു. എൻഎഫ്ഒ മാര്‍ച്ച് 19-ന് അവസാനിക്കും. 

Advertisment

100 മുൻനിര ലാര്‍ജ് ക്യാപ് കമ്പനികളിലെ വൈവിധ്യ നിക്ഷേപത്തിലൂടെ ദീര്‍ഘകാല നേട്ടം കൈവരിക്കുകയാണ് ഫണ്ടിന്റെ ലക്ഷ്യം. വിപണിയിലെ പ്രകടന സൂചികകളുടെ അടിസ്ഥാനത്തില്‍ ഓഹരികള്‍ തിരഞ്ഞെടുക്കുന്ന സാംകോയുടെ സി.എ.ആര്‍.ഇ. മൊമന്റം സംവിധാനം പ്രയോജനപ്പെടുത്തുന്ന വിധത്തിലാണ് സാംകോ ലാര്‍ജ് ക്യാപ് ഫണ്ട് രൂപകല്‍പന ചെയ്തിട്ടുള്ളത്.


ശക്തമായ കമ്പനികളിൽ കുറഞ്ഞത് 80 ശതമാനം ലാര്‍ജ് ക്യാപ് ഓഹരികളില്‍ നിക്ഷേപം വകയിരുത്തുന്ന രീതിയാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. നിലവിലെ വിപണസാഹചര്യങ്ങളില്‍ മിഡ്ക്യാപ്, സ്‌മോള്‍ക്യാപ് എന്നിവയെ അപേക്ഷിച്ച് ലാര്‍ജ് ക്യാപ് ഓഹരികള്‍ കൂടുതല്‍ ആകര്‍ഷകമായിട്ടുണ്ടെന്നും അവ മികച്ച നിക്ഷേപ അവസരങ്ങളാണെന്നും സാംകോ അസറ്റ് മാനേജ്‌മെന്റ് പ്രൈവറ്റ് ലിമിറ്റഡ് സിഇഒ വിരാജ് ഗാന്ധി പറഞ്ഞു.

Advertisment