കാസ്‌ട്രോള്‍ ബ്രാന്‍ഡ് അംബാസഡറായി ഷാരൂഖ് ഖാന്‍

New Update
sharukhan1.jpg

കൊച്ചി : ബിപി ഗ്രൂപ്പിന്റെ ഉപസ്ഥാപനമായ കാസ്‌ട്രോളിന്റെ പുതിയ ബ്രാന്‍ഡ് അംബാസഡറായി ഷാരൂഖ് ഖാന്‍. ബിപി, കാസ്‌ട്രോള്‍ എന്നിവയുടെ അടുത്ത രണ്ട് വര്‍ഷങ്ങളിലെ പ്രചാരണങ്ങളില്‍ ഷാരൂഖ് ഖാന്‍ പങ്കാളിയാകും. ഉയര്‍ന്ന പ്രകടനമുള്ള ലൂബ്രിക്കന്റുകള്‍ വിതരണം ചെയ്യുന്നതിലെ കാസ്‌ട്രോളിന്റെ  പ്രതിബദ്ധതയുടെ ഒരു സുപ്രധാന ചുവടുവെപ്പ് അടയാളപ്പെടുത്തുന്നതാണീ ബന്ധം. ഷാരൂഖ് ഖാനെ ബ്രാന്‍ഡ് അംബാസഡറാക്കിക്കൊണ്ട് കൂടുതല്‍ പ്രേക്ഷകരിലേക്ക് എത്താന്‍ കാസ്‌ട്രോള്‍ ലക്ഷ്യമിടുന്നു.

Advertisment

''നവീകരണത്തിനും മികവിനും കാസ്‌ട്രോള്‍ കാട്ടുന്ന പ്രതിബദ്ധതയെ സൂചിപ്പിക്കുന്നു ഈ ബന്ധമെന്നു കാസ്‌ട്രോള്‍ ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടര്‍ സന്ദീപ് സാങ്വാന്‍ പറഞ്ഞു.കാസ്‌ട്രോളുമായുള്ള പങ്കാളിത്തത്തില്‍ സന്തോഷമുണ്ടെന്നു ഷാരൂഖ് ഖാന്‍ പറഞ്ഞു
 

Advertisment