കൊച്ചി: ഗോദ്റെജ് കണ്‍സ്യൂമര്‍ പ്രോഡക്ട്സ് ലിമിറ്റഡിന്‍റെ (ജിസിപിഎല്‍) കീഴിലുള്ള പ്രമുഖ പ്രൊഫഷണല്‍ ഹെയര്‍ കെയര്‍ ബ്രാന്‍ഡായ ഗോദ്റെജ് പ്രൊഫഷണല്‍, ബോളിവുഡിലെ യുവ താരം ഷര്‍വാരിയെ തങ്ങളുടെ ആദ്യ ബ്രാന്‍ഡ് അംബാസഡറായി പ്രഖ്യാപിച്ചു.
ഹെയര്‍ കളര്‍, ഹെയര്‍ കെയര്‍ ഉല്‍പന്നങ്ങളാണ് ബ്രാന്‍ഡ് വാഗ്ദാനം ചെയ്യുന്നത്. രാജ്യത്തെ മികച്ച ഹെയര്‍സ്റ്റൈലിസ്റ്റുകളെ ആദരിക്കുന്ന ഗോദ്റെജ് പ്രൊഫഷണല്‍ സ്പോട്ട്ലൈറ്റിന്‍റെ ഗ്രാന്‍ഡ് ഫിനാലെയിലാണ് ബ്രാന്‍ഡ് അംബാസിഡര്‍ പ്രഖ്യാപനം നടന്നത്.
മുഞ്ജ്യ, മഹാരാജ്, വേദ തുടങ്ങിയ ചിത്രങ്ങളിലെ മികച്ച പ്രകടനമാണ് ഷര്‍വാരിയെ ശ്രദ്ധേയയാക്കിയത്. ഗോദ്റെജ് പ്രൊഫഷണല്‍ ബ്രാന്‍ഡിന്‍റെ സ്റ്റൈല്‍, കോണ്‍ഫിഡന്‍സ്, എംപവര്‍മെന്‍റ് എന്നിവയോടുള്ള പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്ന മുഖമാണ് ഷര്‍വാരി.