ഉയർന്ന പ്രതിമാസ വിൽപ്പനയുമായി രജതജൂബിലി ആഘോഷിച്ച് സ്കോഡ ഓട്ടോ ഇന്ത്യ

New Update
 Skoda
കോട്ടയം: ഇന്ത്യയിലെ രജതജൂബിലി വർഷത്തിൽ പുതിയ നാഴികക്കല്ല് പിന്നിട്ട് സ്കോഡ ഓട്ടോ ഇന്ത്യ. കമ്പനിയുടെ ഇന്ത്യയുടെ 25 വർഷത്തെ ചരിത്രത്തിൽ ഏറ്റവും ഉയർന്ന പ്രതിമാസ വിൽപ്പനയാണ് കഴിഞ്ഞ മാർച്ചിൽ രേഖപ്പെടുത്തിയത്. 7422 യൂണിറ്റുകളാണ് കമ്പനി വിറ്റഴിച്ചത്. പുതിയ എസ്.യു.വിയായ കൈലാക്ക് അവതരിപ്പിക്കുകയും രൺവീർ സിംഗ് സ്കോഡയുടെ ആദ്യ ബ്രാ൯ഡ് സൂപ്പർതാരമാകുകയും ചെയ്തതിന് തൊട്ടുപിന്നാലെയാണ് ഈ നേട്ടം.
Advertisment

പുതിയ കൈലാക്കിന്റെ അവതരണത്തിലൂടെ ഇന്ത്യയിൽ പുതുയുഗത്തിന് തുടക്കം  കുറിച്ചിരിക്കുകയാണെന്ന് സ്കോഡ ഓട്ടോ ഇന്ത്യയുടെ ബ്രാൻഡ് ഡയറക്ടർ പീറ്റർ ജാനെബ പറഞ്ഞു. 2025 മാർച്ചിൽ വിറ്റഴിച്ച 7422 കാറുകൾ ഈ പ്രയാണത്തിന്റെ സാക്ഷ്യപത്രമാണ്. ഇന്ത്യയിലെ നിരത്തുകളിൽ യൂറോപ്യ൯ സാങ്കേതികവിദ്യയിലൂന്നയി കാറുകൾ വ്യാപകമാക്കുകയെന്ന ലക്ഷ്യത്തോടെയുള്ള സുസ്ഥിരമായ ആസൂത്രണത്തിന്റെയും ശ്രമങ്ങളുടെയും തന്ത്രത്തിന്റെയും ഫലമാണിത്.
 
സബ് 4 മീറ്റർ എസ്.യു.വി വിഭാഗത്തിലേക്ക് ഉപഭോക്താക്കളെ ആകർഷിക്കുന്നതിനുതകുന്ന വിലയിലും മൂല്യത്തിലുമാണ് കൈലാക്കിന്റെ അവതരണമെന്ന് ഉപഭോക്താക്കളുടെ മികച്ച പ്രതികരണം സാക്ഷ്യപ്പെടുത്തുന്നു. കൂടുതൽ ഉപഭോക്താക്കളിലേക്ക് എത്തുന്നതിനായി കൈലാക്കിന്റെ ഇപ്പോഴത്തെ വില നിർണയം ഏപ്രിൽ അവസാനം വരെ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

കരുത്തോടെ കൈലാക്

സ്കോഡയുടെ ഇന്ത്യയിലെ പ്രയാണത്തിന് ഏറ്റവും പുതുമയോടെ കരുത്ത് പകരുകയാണ് കൈലാക്. 2024 ഫെബ്രുവരിയിൽ പ്രഖ്യാപിച്ച് നവംബറിൽ അവതരിപ്പിച്ച കൈലാക് നിരത്തുകളിലേക്കെത്തിയത് 2025 ജനുവരിയിലാണ്. സ്കോഡ ഓട്ടോ ഇന്ത്യയുടെ ആദ്യത്തെ ഈ സബ്-4 മീറ്റർ എസ്.യു.വി പഞ്ചനക്ഷത്ര സുരക്ഷിത റേറ്റിംഗുള്ള കാറുകളുടെ സ്കോഡ കുടുംബത്തിലേക്കുള്ള പ്രവേശന കവാടമാണ്. MQB-A0-IN പ്ലാറ്റ്ഫോമിൽ നിർമ്മിച്ച മൂന്ന് സ്കോഡ കാറുകളായ കുഷാഖ്, സ്ലാവിയ, കൈലാക്ക് എന്നിവ മുതിർന്നവരുടെയും കുട്ടികളുടെയും സുരക്ഷ മു൯നിർത്തി പഞ്ചനക്ഷത്ര റേറ്റിംഗ് കരസ്ഥമാക്കിയിട്ടുണ്ട്. കുഷാഖും സ്ലാവിയയും ഗ്ലോബൽ എൻസിഎപി പരീക്ഷിച്ചപ്പോൾ കൈലാക്ക് അടുത്തിടെ ഭാരത് എൻസിഎപിക്ക് കീഴിൽ പരീക്ഷണത്തിന് വിധേയമായി. ഡിമാൻഡ് നിറവേറ്റുന്നതിനായി, മെയ് അവസാനത്തോടെ എല്ലാ ബുക്കിംഗുകളും (15000ലധികം) പൂർത്തീകരിക്കുകയെന്ന ലക്ഷ്യത്തോടെ കൈലാക്കിന്റെ ഉൽപാദനവും സ്കോഡ ഇന്ത്യ വർധിപ്പിച്ചിരിക്കുന്നു.

ഉപഭോക്താക്കളിലേക്ക്

സ്കോഡ ഓട്ടോ ഇന്ത്യയുടെ ടച്ച് പോയിന്റുകളുടെ ശൃംഖല 2021 ൽ 120 ൽ നിന്ന് ഇന്നുവരെ 280 ലധികം ആയി വിപുലീകരിച്ചു. ഈ വർഷം 350 ൽ എത്താൻ ലക്ഷ്യമിടുന്നു. പൂർണ്ണമായും ഡിജിറ്റലൈസ്ഡ് ഷോറൂമുകൾ, ഓൺലൈൻ വിൽപ്പന, ആഡ്-ഓൺ എനി ടൈം വാറന്റി, സ്കോഡ സർവീസ് കാം പോലുള്ള സേവന സുതാര്യത, യുക്തിസഹമായ അറ്റകുറ്റപ്പണി ചെലവുകൾ, സ്കോഡ സൂപ്പർകെയർ സംരക്ഷണത്തിൽ സേവന സംബന്ധമായ വിലക്കയറ്റങ്ങളിൽ നിന്നുള്ള സംരക്ഷണം തുടങ്ങിയ പുതുമകളും സ്കോഡ ഓട്ടോ ഇന്ത്യ അവതരിപ്പിച്ചു. കൂടാതെ, സ്കോഡ ഓട്ടോ ഇന്ത്യ അടുത്തിടെ എല്ലാ പുതിയ സ്കോഡ ഉപഭോക്താക്കൾക്കുമായി ഒരു വർഷത്തെ കോംപ്ലിമെന്ററി സൂപ്പർകെയർ മെയിന്റനൻസ് പാക്കേജ് അവതരിപ്പിച്ചിരുന്നു. സേവനവും അറ്റകുറ്റപ്പണികളുമായി ബന്ധപ്പെട്ട ചെലവുകൾ ഗണ്യമായി കുറയ്ക്കുന്ന പാക്കേജാണിത്.