സ്റ്റാന്‍ലി ലൈഫ്സ്റ്റൈല്‍സിന്റെ കൊച്ചിയിലെ രണ്ടാമത്തെ ഫര്‍ണിച്ചര്‍ ഷോറൂം ആരംഭിച്ചു

New Update
stanly life

കൊച്ചി:  പ്രമുഖ ആഡംബര ഫര്‍ണിച്ചര്‍- ഹോം ഡെക്കോര്‍ ബ്രാന്‍ഡായ സ്റ്റാന്‍ലി ലൈഫ്സ്റ്റൈല്‍സിന്റെ ഒരു ശാഖ കൂടി കൊച്ചിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു.

Advertisment

ആലുവയിലെ തോട്ടക്കാട്ടുകാരയില്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം ദേശീയ പാതയിലാണ് ''സ്റ്റാന്‍ലി ബുട്ടിക്ക് ആന്‍ഡ് സോഫാസ് & മോര്‍''  ഹൈബ്രിഡ് സ്റ്റോര്‍ തുറന്നിരിക്കുന്നത്. 

 


വീടുകള്‍ മനോഹരമാക്കാന്‍ ആഗ്രഹിക്കുന്ന കൊച്ചിക്കാര്‍ക്ക് സൗകര്യപ്രദമായ ഫര്‍ണിച്ചറുകളും അലങ്കാരവസ്തുക്കളും ഉള്‍പ്പെടെ, വ്യത്യസ്തമായ ഒരു അനുഭവമാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്.  


 സ്റ്റാന്‍ലി ലൈഫ്‌സ്റ്റൈല്‍സിന്റ പുതിയ ഷോറും കമ്പനി സ്ഥാപകനും എംഡിയുമായ സുനില്‍ സുരേഷ് ഉദ്ഘാടനം ചെയ്തു . ആലുവ എം എല്‍ എ അന്‍വര്‍ സാദത്ത്, സ്റ്റോര്‍ പാര്‍ട്ട്ണര്‍ നൂര്‍ മുഹമ്മദ്, ബിലാല്‍ നൂര്‍ എന്നിവര്‍ പങ്കെടുത്തു .

 

 

Advertisment