കുടുംബത്തിനുള്ളിലെ നിരുപാധികമായ സ്നേഹം ആഘോഷിക്കുന്ന 'വിത്ത് യു ലൈക്ക് ഫാമിലി, വിത്ത് യു ഓൾവേയ്‌സ്' കാമ്പയിനുമായി ടാറ്റ എഐജി

കുടുംബത്തിനുള്ളിലെ നിരുപാധികമായ സ്നേഹം ആഘോഷിക്കുന്ന 'വിത്ത് യു ലൈക്ക് ഫാമിലി, വിത്ത് യു ഓൾവേയ്‌സ്' കാമ്പയിനുമായി ടാറ്റ എഐജി

New Update
5677777

തിരുവനന്തപുരം: ഇന്ത്യയിലെ മുൻനിര ജനറൽ ഇൻഷുറൻസ് ദാതാക്കളായ ടാറ്റ എഐജി ജനറൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡ് പുതിയ ബ്രാൻഡ് കാമ്പയിൻ ആരംഭിച്ചു. ഓരോ കുടുംബത്തിലും നിലനിൽക്കുന്ന സ്നേഹത്തിന്‍റെയും കരുതലിന്‍റെയും ശാന്തവും അചഞ്ചലമായ സാന്നിധ്യം വ്യക്തമാക്കുന്നതാണ് 'വിത്ത് യു ലൈക്ക് ഫാമിലി, വിത്ത് യു ഓൾവേസ്' എന്ന പേരിലുള്ള കാമ്പയിൻ. 

Advertisment

എന്ത് സംഭവിച്ചാലും, നിങ്ങളുടെ പ്രിയപ്പെട്ടവർ ജീവിതത്തിന്‍റെ എല്ലാ ഘട്ടങ്ങളിലും നിങ്ങൾക്കൊപ്പമുണ്ടെന്ന് അറിയുന്നതിലൂടെ ലഭിക്കുന്ന, ആഴത്തിലുള്ള ഉറപ്പ് ഈ കാമ്പയിൻ ഫലപ്രദമായി എടുത്തുകാണിക്കുന്നുണ്ട്. ഈ ആശയം വ്യക്തമാക്കാൻ ഒരു അച്ഛനും മകനും തമ്മിലുള്ള അധികം പ്രകടിപ്പിക്കാത്ത ആത്മബന്ധമാണ് ഈ കാമ്പയിൻ ഉപയോഗിച്ചിരിക്കുന്നത്.


ടിബിഡബ്ല്യുഎ സാക്ഷാത്ക്കരിച്ച ഈ കാമ്പയിൻ ഫിലിം, ഒരു അച്ഛനെയും മകനെയും വ്യത്യസ്ത ജീവിത ഘട്ടങ്ങളിലൂടെ പിന്തുടരുന്നു. കാലക്രമേണ പരിചരണവും ഉത്തരവാദിത്തവും എങ്ങനെ പരിണമിക്കുന്നു എന്ന് കാണിക്കുന്നു. ജീവിതകാലം മുഴുവനുമുള്ള ശാന്തമായ പിന്തുണയുടെ സൂചനയായി ഒരു പിതാവ് തന്‍റെ മകനെ ആലിംഗനത്തിലൂടെ ചേർത്ത് പിടിക്കുന്നതിലാണ് ഫിലിം ആരംഭിക്കുന്നത്. 


മകൻ വളരുമ്പോൾ, അവന്‍റെ വിദ്യാഭ്യാസത്തിന് വഴികാട്ടുകയും കരിയറിനു പിന്തുണ നൽകുകയും ചെയ്തുകൊണ്ട് പിതാവ് അവനോടൊപ്പം നിൽക്കുന്നു. കാലക്രമേണ അവരുടെ റോളുകള്‍ പരസ്‌പരം മാറുന്നു. പ്രായമായ പിതാവിന്‍റെ ക്ഷേമം മകൻ ഉറപ്പാക്കുന്നു. ബന്ധങ്ങളെ നിർവചിക്കുന്ന ജീവിത നിമിഷങ്ങളിൽ യഥാർത്ഥ സംരക്ഷണം എങ്ങനെയാണെന്ന് ഈ ഫിലിം എടുത്തുകാണിക്കുന്നു.

ഈ കാമ്പയിൻ ഒരു അച്ഛനും മകനും തമ്മിലുള്ള ശക്തമായ ബന്ധത്തെ എടുത്തുകാണിക്കുന്നതാണെന്ന് ടാറ്റ എഐജി സീനിയർ വൈസ് പ്രസിഡന്‍റും മാർക്കറ്റിംഗ് മേധാവിയുമായ ശേഖർ സൗരഭ് പറഞ്ഞു. പരസ്പരം സ്നേഹം പ്രകടിപ്പിക്കാൻ ബുദ്ധിമുട്ടുമ്പോഴും ആവശ്യമുള്ള സമയങ്ങളിൽ അവർ എപ്പോഴും ഒപ്പമുണ്ട്. 

ഇതിലൂടെ ഞങ്ങളുടെ ഉപഭോക്താക്കൾ അവരുടെ ജീവിതത്തിന്‍റെ എല്ലാ ഘട്ടങ്ങളിലും നിശബ്ദമായും നിരുപാധികമായും അവരുടെ കുടുംബത്തെ എങ്ങനെ പരിപാലിക്കുന്നു എന്നതിനെക്കുറിച്ച് പറയാനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. ടാറ്റ എഐജി അവരുടെ ജീവിതയാത്രയിൽ അവരെ പിന്തുണയ്ക്കുന്നു. 


അവരുടെ പ്രിയപ്പെട്ടവരെ ഏറ്റവും മികച്ച രീതിയിൽ പരിപാലിക്കാൻ സഹായിക്കുന്ന പരിഹാരങ്ങൾ ലഭ്യമാക്കുകയും ചെയ്യുന്നു. 'വിത്ത് യു ലൈക്ക് ഫാമിലി, വിത്ത് യു ഓൾവേസ്' എന്നത് ഈ വിശ്വാസത്തിന്‍റെ പ്രതിഫലനമാണ്. ടാറ്റ എഐജി ആരോഗ്യ ഇൻഷുറൻസ്, കുടുംബം പോലെ തന്നെ, ജീവിതത്തിലെ അനിശ്ചിതത്വങ്ങളിൽ അചഞ്ചലമായ പ്രതിബദ്ധതയും പിന്തുണയും നൽകുന്നതാണെന്നും അദ്ദേഹം പറഞ്ഞു.


നാം അനുഭവിക്കുന്ന നിരുപാധിക സ്നേഹത്തിന്‍റെ ആദ്യ ഉറവിടം കുടുംബമാണെന്നും ജീവിതത്തിലെ പ്രതികൂല സാഹചര്യങ്ങളിൽ എപ്പോഴും ആദ്യ പിന്തുണ നൽകുന്ന സംവിധാനവും കുടുംബമാണെന്ന് ടിബിഡബ്ല്യുഎ സിഇഒ ഗോവിന്ദ് പാണ്ഡെ പറഞ്ഞു. ജീവിതത്തിലെ ഏറ്റവും അനിശ്ചിതമായ നിമിഷങ്ങളിൽ, കുടുംബം കഴിഞ്ഞാൽ, സുരക്ഷയും വിശ്വാസവും ഉറപ്പും നൽകാൻ ടാറ്റ എഐജി ഹെൽത്ത് ഇൻഷുറൻസിനാണ് കഴിയുക. 

ടാറ്റ എഐജിയുടെ ഇൻഷുറൻസ് പരിഹാരങ്ങൾ അമൂല്യമായത് പരിപാലിക്കുന്നതിനുള്ള ഒരു ഇടപാട് എന്നതിനപ്പുറം പോകുന്നവയാണെന്നും ഈ മേഖലയിലെ അതിശയോക്തി കലർന്ന അവകാശവാദങ്ങളെ തകർക്കുവാനാണ് ഈ കാമ്പയിൻ ഫിലിമിലൂടെ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ടെലിവിഷൻ, ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ, സോഷ്യൽ മീഡിയ, ഇന്‍റർനെറ്റ്, ഒടിടി, ഔട്ട്‌ഡോർ എന്നിവയുൾപ്പെടെയുള്ള വിവിധ മാധ്യമ ചാനലുകളിലൂടെ രാജ്യമെമ്പാടുമുള്ള പ്രേക്ഷകരിലേക്ക് ഈ കാമ്പയിൻ എത്തിക്കും. ആറ് പ്രാദേശിക ഭാഷകളിൽ അവതരിപ്പിക്കുന്നതിലൂടെ ഇതിന്‍റെ സ്വാധീനവും സ്വീകാര്യതയും വിപുലീകരിക്കുകയും ചെയ്യും.

ടാറ്റ എഐജിയുടെ ആരോഗ്യ ഇൻഷുറൻസ് പ്ലാനുകൾ സമഗ്രമായ പരിരക്ഷയാണ് വാഗ്ദാനം ചെയ്യുന്നത്. ആശുപത്രിയിൽ പ്രവേശിപ്പിക്കൽ, ഔട്ട്പേഷ്യന്‍റ് പരിചരണം, ഗുരുതരമായ രോഗങ്ങൾ തുടങ്ങിയ സാഹചര്യങ്ങളിലെല്ലാം സാമ്പത്തിക പരിരക്ഷ ഉറപ്പാക്കുന്നു. 


ഡോക്ടർ കൺസൾട്ടേഷനുകൾ, ഡയഗ്നോസ്റ്റിക്സ്, ഫാർമസി കവറേജ്, സം-ഇൻഷ്വർഡ് റസ്റ്റൊറേഷൻ തുടങ്ങിയ ആനുകൂല്യങ്ങൾ ഉപയോഗിച്ച് വർദ്ധിച്ചുവരുന്ന ആരോഗ്യസംരക്ഷണ ചെലവുകൾ കൈകാര്യം ചെയ്യാൻ അവ സഹായിക്കുന്നു. കൂടാതെ, പിസിഒഎസ്, വന്ധ്യത തുടങ്ങിയ സ്ത്രീകളുടെ ആരോഗ്യ പ്രശ്നങ്ങൾക്ക് പ്രത്യേക ആഡ്-ഓൺ കവറേജും സ്ക്രീനിംഗിലൂടെയും തെറാപ്പിയിലൂടെയും മാനസികാരോഗ്യ പിന്തുണയും മറ്റ് ആനുകൂല്യങ്ങളും ഈ പദ്ധതികൾ നൽകും.


പതിറ്റാണ്ടുകളായി, ടാറ്റ എഐജി വിശ്വാസ്യതയുടെയും വിശ്വാസത്തിന്‍റെയും പ്രതീകമാണ്. ആവശ്യമുള്ള സമയങ്ങളിൽ അത് കുടുംബങ്ങൾക്ക് സാമ്പത്തിക സുരക്ഷ ഉറപ്പാക്കുന്നു. ഉപഭോക്താക്കളുമായി ആഴത്തിൽ സംവദിക്കുന്ന ഒരു പ്രസക്തമായ സന്ദേശം നൽകുന്നതാണ് ടാറ്റ എഐജിയുടെ പുതിയ കാമ്പയിൻ. 

Advertisment