Advertisment

തനതായ മണ്ണും കാലാവസ്ഥയും; സോഡിയാക് പോസിറ്റാനോ 2024 ശേഖരം പുറത്തിറക്കി

New Update
zodiac1.jpg

പാലക്കാട്‌: പ്രമുഖ വസ്ത്ര നിര്‍മ്മാണ കമ്പനിയായ സോഡിയാക് തങ്ങളുടെ പുതിയ പോസിറ്റാനോ 2024 ശേഖരം പുറത്തിറക്കി. ഹാഫ്, ഫുള്‍ സ്ലീവുകളില്‍ സോളിഡുകളിലും സ്‌ട്രൈപ്പുകളിലും ചെക്കുകളിലും ലഭ്യമായ പോസിറ്റാനോ 2024 ശേഖരം സോഡിയാക് ലിനന്‍ ജാക്കറ്റുകള്‍, ട്രൗസറുകള്‍, ബന്ദ്ഗാലകള്‍ എന്നിവയുമായി ജോടിയാക്കാവുന്നതാണ്. പുതിയ സോഡിയാക് പോസിറ്റാനോ 2024 ശേഖരം സോഡിയാക് ഓണ്‍ലൈന്‍ ഷോപ്പിലും നിങ്ങളുടെ അടുത്തുള്ള സോഡിയാക് സ്റ്റോറിലും ലഭ്യമാണ്.

'സോഡിയാക്കിന്റെ പോസിറ്റാനോ 2024 ശേഖരത്തിലെ ഷര്‍ട്ടുകളുടെ നിറങ്ങള്‍ ഫ്രഞ്ച് ഫ്ളക്സില്‍ നിന്ന് നെയ്ത ലിനന്‍ തുണിത്തരങ്ങളില്‍ ഇറ്റാലിയന്‍ റിവേരയുടെ നിറങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നു.' ലോഞ്ചിനെക്കുറിച്ച് അഭിപ്രായപ്പെട്ട സോഡിയാക് ക്ലോത്തിംഗ് കമ്പനി ലിമിറ്റഡ് വൈസ് ചെയര്‍മാനും എം.ഡി.യുമായ സല്‍മാന്‍ നൂറാനി പറഞ്ഞു.

Advertisment