Advertisment

ഇടപാടുകള്‍ നടക്കാത്ത യുപിഐ ഐഡികള്‍ക്ക് വിലക്ക്

ഒരു വർഷമായി പണമിടപാടുകൾ നടത്താത്ത യുപിഐ ഐഡികൾക്ക് പുതുവർഷത്തിൽ വിലക്ക് നേരിടേണ്ടി വരും. ഓൺലൈൻ തട്ടിപ്പുകൾ തടയാനാണ് ഈ തീരുമാനം. ഏറെക്കാലമായി പണമിടപാട് നടക്കാത്ത യുപിഐ ഐഡികളും നമ്പറുകളും മരവിപ്പിക്കാനാണ് നാഷനൽ പേയ്മെന്റ്സ് കോർപറേഷൻ ഓഫ് ഇന്ത്യയുടെ ഉത്തരവ്.

New Update
mngghj

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴിയുള്ള മുഴുവന്‍ സേവനങ്ങളും ഓണ്‍ലൈനായി ലഭ്യമാക്കുന്ന സംസ്ഥാന സർക്കാരിന്റെ കെ-സ്മാർട്ട്. കോർപ്പറേഷനുകളിലും മുനിസിപ്പാലിറ്റികളിലുമാണ് ആദ്യ ഘട്ടത്തിൽ പദ്ധതി. ഏപ്രിൽ ഒന്നിന് ഗ്രാമപഞ്ചായത്തുകളിലും തുടങ്ങും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നുമുള്ള സേവനങ്ങള്‍ ഓഫീസുകളില്‍ പോകാതെ പൊതുജനങ്ങള്‍ക്ക് ലഭ്യമാവും എന്നാണു സർക്കാരിന്റെ അറിയിപ്പ്.

Advertisment

ആധാർ കാർഡിലെ വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യേണ്ടവർ അത് പുതുവർഷത്തിൽ തന്നെ ചെയ്യണം. മൈ ആധാർ പോർട്ടലിലൂടെ മാർച്ച് 14 വരെ സൗജന്യമായി വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യാം. ആധാർ സെന്ററിൽ പോയിട്ടാണ് വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യുന്നത് എങ്കിൽ 50 രൂപ സർവീസ് ചാർജ് നൽകണം. മാർച്ച് 14 കഴിഞ്ഞാൽ വിവരങ്ങൾ പുതുക്കാൻ അധിക ഫീസ് നൽകേണ്ടി വരും.

പുതു വർഷത്തിൽ രാജ്യത്തെ പ്രധാന വാഹന നിർമാതാക്കൾ എല്ലാം വില വർധന പ്രഖ്യാപിച്ചിട്ടുണ്ട്. ജനപ്രിയമായ മാരുതി കാറുകൾക്ക് പോയന്റ് എട്ട് ശതമാനം വില കൂടും. സുസുക്കി, ടാറ്റ മോട്ടോഴ്സ്, മഹീന്ദ്ര, ഹോണ്ട, ഹ്യുണ്ടായ് നിസാൻ, ഫോക്സ്‌വാഗൻ, സ്കോഡ അടക്കം മിക്ക കമ്പനികളും വില വർധന പ്രഖ്യാപിച്ചിട്ടുണ്ട്.

ഒരു വർഷമായി പണമിടപാടുകൾ നടത്താത്ത യുപിഐ ഐഡികൾക്ക് പുതുവർഷത്തിൽ വിലക്ക് നേരിടേണ്ടി വരും. ഓൺലൈൻ തട്ടിപ്പുകൾ തടയാനാണ് ഈ തീരുമാനം. ഏറെക്കാലമായി പണമിടപാട് നടക്കാത്ത യുപിഐ ഐഡികളും നമ്പറുകളും മരവിപ്പിക്കാനാണ് നാഷനൽ പേയ്മെന്റ്സ് കോർപറേഷൻ ഓഫ് ഇന്ത്യയുടെ ഉത്തരവ്. പണം സ്വീകരിക്കാൻ ബുദ്ധിമുട്ടു നേരിടുന്നവർ അതത് യുപിഐ ആപ്പിൽ പോയി വീണ്ടും റജിസ്റ്റർ ചെയ്യണം.

upi-id-significant-changes-in-new-year
Advertisment