വൈബ്രന്റ് ബിൽഡ്‌കോൺ 2025 എക്സ്പോ; സൗജന്യ രജിസ്‌ട്രേഷൻ മാർച്ച് 31വരെ

New Update
vibarant build

കൊച്ചി: ഏപ്രിൽ 13മുതൽ 16വരെ ഡൽഹി യശോഭൂമി എക്സിബിഷൻ ആന്റ് കൺവെൻഷൻ സെന്ററിൽ നടക്കുന്ന വൈബ്രന്റ് ബിൽഡ്‌കോൺ 2025 എക്സ്പോയിലേക്ക് ഈ മാസം 31വരെ സൗജന്യമായി രജിസ്റ്റർ ചെയ്യാമെന്ന് സംഘാടകർ അറിയിച്ചു. 

Advertisment

കെട്ടിട നിർമാണത്തിന് ആവശ്യമായ വസ്തുക്കളുടെ വിപണി വിപുലീകരണം സാധ്യമാക്കുക, ഇന്ത്യയിൽ നിർമിക്കുന്ന നിർമാണസാമഗ്രികളുടെ കയറ്റുമതി പ്രോത്സാഹിപ്പിക്കുക, വിദേശ വിപണികൾ കണ്ടെത്തുക, നൂതന രീതിയിലുള്ള നിർമാണസാമഗ്രികളുടെ പ്രദർശനം എന്നീ ലക്ഷ്യത്തോടെയാണ് രാജ്യതലസ്ഥാനത്തു എക്സ്പോ സംഘടിപ്പിക്കുന്നത്.


 കെട്ടിടങ്ങൾക്കാവിശ്യമായ നിർമാണ സാമഗ്രികളുടെ ചെറുകിട, ഇടത്തരം സംരംഭങ്ങളെ (SME) ആഗോള ബിസിനസ് വിപണിയുമായി ബന്ധിപ്പിക്കാനുള്ള മികച്ച അവസരമാണ് വൈബ്രന്റ് ബിൽഡ്‌കോൺ എക്സ്പോ വഴി ലഭിക്കുന്നത്. 

രാജ്യത്തിനകത്തും പുറത്തുമുള്ള പ്രശസ്ത ആർക്കിടെക്റ്റുകൾ, ബിൽഡർമാർ, ഇന്റീരിയർ ഡിസൈനർമാർ, പ്രൊഫഷണലുകൾ എന്നിവർ എക്സ്പോയുടെ ഭാഗമാകും. സുസ്ഥിരത, നവീകരണം, ഡിജിറ്റലൈസേഷൻ എന്നിവയിൽ കേന്ദ്രീകരിച്ചുള്ള വൈബ്രന്റ് ബിൽഡ്‌കോൺ 2025 എക്സ്പോ, സർക്കാരിന്റെ മെയ്ക് ഇൻ ഇന്ത്യ, ആത്മനിർഭർ ഭാരത് പദ്ധതികളുടെ ചുവടുപിടിച്ചാണ് നടത്തുന്നത്. കൂടുതൽ വിവരങ്ങൾക്ക് https://vibrantbuildcon.com/ എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

Advertisment