New Update
/sathyam/media/media_files/2024/12/20/U1VTlcW4Fh3x3eeINXJI.jpg)
കൊച്ചി: യെസ് ബാങ്കിന്റെ സാമൂഹിക വികസന വിഭാഗമായ യെസ് ഫൗണ്ടേഷൻ 12-ാം വാർഷികം ആഘോഷിച്ചു. കേരളമുൾപ്പെടെ 8 സംസ്ഥാനങ്ങളിലെ 70 ജില്ലകളിലായി 1 ദശലക്ഷത്തിലധികം ജീവിതങ്ങളിൽ വെളിച്ചമേകി.
മുംബൈയിലെ യെസ് ബാങ്കിന്റെ ആസ്ഥാനത്ത് നടന്ന വാർഷികാഘോഷത്തിൽ യെസ് ബാങ്ക് എംഡിയും സിഇഒയുമായ പ്രശാന്ത് കുമാർ, മുതിർന്ന നേതാക്കൾ, ട്രസ്റ്റികൾ, ഉപദേശക സമിതി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
തൊഴിൽ സൃഷ്ടിക്കൽ, സംരംഭകത്വം, പരിസ്ഥിതി സുസ്ഥിരത എന്നിവയിൽ ഊന്നിയുള്ള ഫൗണ്ടേഷന്റെ പ്രവർത്തനങ്ങൾ യുവാക്കളെയും സമൂഹങ്ങളെയും സജ്ജരാക്കുന്നതിനുള്ള കേന്ദ്രീകൃത തന്ത്രമാണ്. 2021-ലാണ് യെസ് ഫൗണ്ടേഷൻ പഞ്ചവത്സര പദ്ധതി ആരംഭിച്ചത്.
രാജ്യത്ത് യുവാക്കളെ വിപണി അധിഷ്ഠിത കഴിവുകൾ കൊണ്ട് സജ്ജരാക്കി തൊഴില്ദാതാക്കളാക്കി സാമ്പത്തികവും സാമൂഹികവുമായ വികസനം നയിക്കാൻ പ്രാപ്തരാക്കുന്നു. 2026-ഓടെ 100,000-ത്തിലധികം യുവാക്കൾക്ക് തൊഴിലവസരങ്ങളും സംരംഭകത്വ അവസരങ്ങളും സൃഷ്ടിക്കുക എന്നതാണ് യെസ് ഫൗണ്ടേഷൻ ലക്ഷ്യമിടുന്നത്.