Advertisment

എറണാകുളം കരയോഗം 'പി.എസ് ഗോപിനാഥന്‍ നായര്‍ പരിസ്ഥിതി അവാര്‍ഡ് 2021' സി കുഞ്ഞമ്പുവിന്

author-image
സുഭാഷ് ടി ആര്‍
Updated On
New Update

publive-image

Advertisment

കൊച്ചി: കേരള നദീസംരക്ഷണസമിതിയുടെ അദ്ധ്യക്ഷനും ഭൂമിക്കു പനി, ജലം ജീവജലം തുടങ്ങി നിരവധി പരിസ്ഥിതി ശാസ്ത്ര കൃതികളുടെ രചയിതാവുമായ പരേതനായ പി.എസ് ഗോപിനാഥന്‍നായര്‍ ഏര്‍പ്പെടുത്തിയിട്ടുള്ളതാണ് ഈ അവാര്‍ഡ്. 2

021 ലെ ഈ അവാര്‍ഡിന് തൃശ്ശൂര്‍ സ്വദേശിയായ സി കുഞ്ഞമ്പു അര്‍ഹനായി. 15001 രൂപയും പ്രശസ്തി പത്രവും ഫലകവുമടങ്ങുന്ന 13-ാമത് എറണാകുളം കരയോഗം പി.എസ് ഗോപിനാഥന്‍ നായര്‍ പരിസ്ഥിതി അവാര്‍ഡ് 2021, ഏപ്രില്‍ 22 വ്യാഴാഴ്ച വൈകുന്നേരം 5.30 മണിക്ക് എറണാകുളം ടിഡിഎം ഹാളില്‍ കരയോഗം ജനറല്‍ സെക്രട്ടറി പി. രാമചന്ദ്രന്‍റെ (വേണു) അദ്ധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ ഭൗമദിനാചരണവും അവാര്‍ഡ് വിതരണവും

നിര്‍വ്വഹിക്കുന്നതാണ്.

ലോകം മുഴുവന്‍ ജല സംരക്ഷണ പ്രാധാന്യത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുന്ന ഈ കാലത്ത് ഭാര

തത്തില്‍ ഉണ്ടായിരുന്ന പരമ്പരാഗതമായ വാട്ടര്‍ ഹാര്‍വെസ്റ്റിംഗ് (ജലക്കൊയ്ത്ത്) ന്‍റെ മികവും

പ്രായോഗിക പ്രവര്‍ത്തനങ്ങളിലൂടെ തെളിയിച്ച അപൂര്‍വ്വ വ്യക്തിത്വത്തിന്‍റെ ഉടമ യാണ് കുഞ്ഞമ്പു.

ഇന്ന് ഈ മേഖലയില്‍ ഒരു പ്രദേശത്ത് ജലസ്രോതസ്സ് കണ്ടെത്തി കിണറുകളും കനാലുകളും കുഴിച്ച് വീടുകളിലും, കൃഷി സ്ഥലങ്ങളിലും ജലം എത്തിക്കാന്‍ പ്രാപ്തിയുള്ള സിദ്ധിയും, പ്രതിബ ദ്ധതയും അസാധാരണമായ ധൈര്യവും ആണ് ജലമനുഷ്യന്‍ എന്നറിയ പ്പെടുന്ന കുഞ്ഞമ്പുവിന് ഉള്ളത്.

ചെങ്കല്‍ പ്രദേശങ്ങളില്‍ ഒരാള്‍ക്ക് മാത്രം കടന്നുപോകാവുന്ന വഴിയിലൂടെ പിക്കാസും ചെറിയ കുട്ടയും ടോര്‍ച്ചും മെഴുകുതിരിയും മാത്രം ഉപയോഗിച്ച് കനാല്‍ കുഴിച്ച് ജലം കണ്ടെത്തിയിട്ടുണ്ട് ഈ മഹാന്‍. കര്‍ണ്ണാടകയിലെ ബിദാര്‍ ജില്ലയില്‍ തുരങ്കം ഉപയോഗിച്ച് നിര്‍മ്മിച്ച കിണര്‍ ഉപയോഗശൂന്യമായപ്പോള്‍ കുഞ്ഞമ്പുവിന്‍റെ നേതൃത്വത്തിലാണ് പുനര്‍നിര്‍മ്മിച്ചത്.

എറണാകുളം കരയോഗം പരിസ്ഥിതി അവാര്‍ഡ് കമ്മിറ്റി കണ്‍വീനര്‍ എസ് ജയതിലകന്‍, കൊച്ചിന്‍ യൂണിവേഴസിറ്റിയിലെ ഡോ. ജി മധു, ആകാശവാണി നിലയത്തിലെ ശ്രീകുമാര്‍ മുഖത്തല, കെ.വി രാമചന്ദ്രന്‍ എന്നിവരാണ് അവാര്‍ഡ് ജേതാവിനെ തിരഞ്ഞെടുത്തത്.

kochi news special news
Advertisment