Advertisment

സഹജീവികളോടുള്ള കാരുണ്യമാണ് മോക്ഷത്തിനുള്ള മാർഗം: സി മുഹമ്മദ് ഫൈസി

New Update

ദമാം : സ്വന്തം ആരോഗ്യം, കുടുംബം, ജീവിതം എന്നതോടൊപ്പം തങ്ങളുടെ സഹജീവികളിലേക്കും പരിസരങ്ങളിലേക്കുമുള്ള കാരുണ്യ ഹസ്തങ്ങളാണ് വിശ്വാസി സമൂഹത്തിന് എല്ലാ കാലവും മോക്ഷത്തിനുള്ള മാർഗ്ഗമെന്ന് കേരള ഹജ്ജ് കമ്മിറ്റി ചേയർമാനും മാർകസുസ്സഖാഫത്തിസ്സുന്നിയ്യ ജനറൽ മാനേജരുമായ സി. മുഹമ്മദ് ഫൈസി പറഞ്ഞു ,

Advertisment

publive-image

സൃഷ്ടികളെ ചേർത്തു നിർത്തുന്നതിലൂടെ മാത്രമേ സ്രഷ്ടാവിലേക്ക് ചേരാൻ സാധിക്കുകയുള്ളൂ. സ്നേഹവും സഹാനുഭൂതിയുമാണ് മതത്തിന്റെ അകം പൊരുളെന്നും വറ്റാത്ത കാരുണ്യ ത്തിന്റെയും നിലയ്ക്കാത്ത അലിവിന്റെയും ചരിത്രവും വർത്തമാനവുമുള്ള ഗൾഫ് പ്രവാസികളാണ് നവകേരളത്തിന്റെ യഥാർത്ഥ ശില്പികളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു, മർകസുസ്സഖാഫത്തി സുന്നിയ്യ : ദമാം സെൻട്രൽ കമ്മിറ്റി സംഘടപ്പിച്ച ഒൺലൈൻ പ്രതിനിധി സംഗമത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം .

മർകസ് ജനറൽ സെക്രട്ടറിയും ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയുമായ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു, സംഗമം സൈദ് സഖാഫി ചെറുവേരിയുടെ അധ്യക്ഷതയിൽ മർക്കസ് സഊദി നാഷണൽ ജനറൽ സെക്രട്ടറി അബ്ദുൽഗഫൂർ വാഴക്കാട് ഉദ്ഘാടനം ചെയ്തു സയ്യിദ് അഹ്ദൽ മുത്തനൂർ തങ്ങൾ ,അബ്ദുൽസമദ് മുസ്‌ലിയാർ , അഷ്‌റഫ് കൊടിയത്തൂർ ,ദാഖിർ സഖാഫി,അഹ്‌മദ്‌ നിസാമി ഇരിങ്ങല്ലൂർ എന്നിവർ സംബന്ധിച്ചു,ഹംസ ഏളാട് സ്വാഗതം പറഞ്ഞു

ഭാരവാഹികൾ : സയ്യിദ് അമീൻ തങ്ങൾ നാദാപുരം റോഡ് (പ്രസിഡന്റ്) ജാഫർ സാദിഖ് എരുമപ്പെട്ടി (ജനറൽ സെക്രട്ടറി) ഹംസ ഹാജി ഏളാട് (ട്രഷറർ), അബ്ദുൽ ബാരി നദ്‌വി , അബ്ദുസ്സമദ്‌ മുസ്‌ലിയാർ കുളപ്പാടം , ഹസൈനാർ മുസ്‌ലിയാർ പാലപ്പിള്ളി , മുഹമ്മദ് ഫൈസി (വൈസ് പ്രസിഡന്റ്)

സിദ്ദീഖ് ഇർഫാനി കുനിയിൽ ,അബ്ദുൽ മജീദ് ചങ്ങനാശേരി ,അബ്ദുൽ റഊഫ് പാലേരി ,ഫൈസൽ വേങ്ങാട് ( ജോയിൻ സെക്രട്ടറി ) സ്വാദിഖ് സഖാഫി ചാപനങ്ങാടി (സഖാഫി ശൂറ കൗൺസിൽ കൺവീനർ ) സ്വാലിഹ് കരിപ്പൂർ (മർകസ് അലുംനി കൺവീനർ) എന്നിവരെ തെരെഞ്ഞെടുത്തു.

Advertisment