ഇന്ത്യ മുഴുവന്‍ നിലനില്പിനായുള്ള സമരാഗ്നിയില്‍ അമരുമ്പോള്‍ കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനത്തെ തൃശൂർ ഗെഡികൾ റഷ്യന്‍ – റുമേനിയന്‍ പെണ്ണുങ്ങളുടെ മേനിയഴക് ആസ്വദിക്കുന്നു. റോമാ നഗരം കത്തിയപ്പോൾ വീണവായിച്ച ചക്രവർത്തിയെപ്പോലെ !! ദാസനും വിജയനും …

ദാസനും വിജയനും
Sunday, December 22, 2019

ഇന്ത്യ മുഴുവനും ഇന്ത്യൻ ജനത മുഴുവനും അനീതിക്കെതിരെയും നിലനില്പിനുവേണ്ടിയും തെരുവുകളിൽ കൈക്കുഞ്ഞുങ്ങളുമായി പോരാട്ട വീര്യത്തിൽ അമരുമ്പോൾ കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനമെന്ന് വീമ്പിളക്കുന്ന തൃശൂർ ഗെഡികൾ റഷ്യയിലെയും റുമേനിയയിലെയും പെണ്ണുങ്ങളുടെ ചന്തിയാട്ട് നൃത്തം ആസ്വദിച്ചുകൊണ്ടിരിക്കുകയാണ് .

നിങ്ങളൊന്നും തെരുവിൽ ഇറങ്ങണമെന്ന് ആരും ആവശ്യപ്പെടുന്നില്ല. നിങ്ങൾക്ക് കിട്ടുന്ന കച്ചവടം നിർത്തിവെക്കണമെന്ന് ആരും ആവശ്യപ്പെടുന്നില്ല. പക്ഷെ ഒരു ജനത മുഴുവനും കണ്ണീരിൽ അധിവസിക്കുമ്പോൾ അവരുടെയൊക്കെ പണംകൊണ്ട് കോടീശ്വരന്മാരായ സ്വർണ്ണ കട മുതലാളികളും ഷോപ്പിംഗ് മാൾ മുതലാളികളും ഇപ്പോഴും പണം ഇരട്ടിപ്പിക്കലിന്റെ തിരക്കിലാണ് .

ഇതൊക്കെയും ശരിയാണോയെന്ന് നിങ്ങൾ തന്നെ സ്വന്തം മനസാക്ഷിയോട് ചോദിച്ചുനോക്കൂ . ചുമരുണ്ടെങ്കിലേ ചിത്രം വരക്കുവാനാകൂ എന്നാണ് ഇക്കൂട്ടർ മനസ്സിലാക്കേണ്ടത് .

റോമാ നഗരം കത്തിയപ്പോൾ വീണവായിച്ച ചക്രവർത്തിയെപ്പോലെ ഇവിടെ രാജ്യം മൊത്തം കത്തുമ്പോൾ തൃശൂരിൽ ഇതൊന്നും സംഭവിക്കാൻ പാടില്ലാത്തതാണ് എന്നാണ് ഒരു എളിയ അഭിപ്രായം .

അതുപോലെ നമ്മുടെ പ്രിയങ്കരന്മാരായ രണ്ടു മെഗാസൂപ്പർ സ്റ്റാറുകൾ ഇപ്പോഴും ഷൈലോക്കും ബിഗ്ബ്രദറുമായി വിലസിക്കൊണ്ടിരിക്കുകയാണ് . ഒടിയനെക്കാൾ മോശമായിരുന്നു മാമാങ്കം എങ്കിലും സംവിധായകനോടും നിർമ്മാതാവിനോടും പാവം തോന്നിയതുകൊണ്ട് ഡീഗ്രേഡിങ്ങിൽ പെടാതെ രക്ഷപ്പെട്ടു .

ഞങ്ങൾ എഴുതാമെന്ന് കരുതിയെങ്കിലും ഇന്ത്യയെന്ന മഹാരാജ്യം തെരുവിൽ ഇറങ്ങിയപ്പോൾ അതിലേക്ക് കൂടുതൽ ശ്രദ്ധ കൊടുത്തു . മാമാങ്കം നൂറു കോടി ക്ലബ്ബ് എന്നൊക്കെ പറഞ്ഞു വീമ്പിളക്കിയാൽ ഇനി കിട്ടുന്നത് കൂടി ഇല്ലാതാകും . അതാണ് കേരളം .

കൂടുതൽ അറിയണമെങ്കിൽ ശ്രീകുമാരമേനോനോട് ചോദിച്ചാൽ മതിയാകും. ഈ വരുന്ന ക്രിസ്തുമസിന് സിനിമകളൊന്നും റിലീസ് ചെയ്യാതെ ഇരുന്ന് ഈ പോരാട്ടത്തിൽ പങ്കു ചേർന്നേ മതിയാകൂ . സുഗമമായി ഒന്നും അനുവദിക്കാതെ ജനങ്ങളിൽ ഈ അവബോധം സൃഷ്ടിക്കേണ്ടത് നമ്മുടെ ഈ കാലഘട്ടത്തിന്റെ ആവശ്യമാണ് .

അതുപോലെ പുതുവത്സര ആഘോഷങ്ങൾ അല്ലെങ്കിൽ ആഘോഷക്കാർ ഇത്തവണ സമരം ചെയ്യുന്നവർക്ക് പിന്തുണയുമായി കൈകോർക്കണമെന്ന് ആരെങ്കിലും ആഗ്രഹിച്ചാൽ അതിലും തെറ്റില്ല . ഒരു രാജ്യം മുഴുവൻ നീതിക്കായി പോരാടുമ്പോൾ ക്രിസ്തുമസ് നവവത്സര ആഘോഷങ്ങളും അവർക്കായി സമർപ്പിക്കണമെന്നും ആഗ്രഹിക്കുന്നു .

എന്നാൽ ഇതൊന്നും ആരെയും അടിച്ചേൽപ്പിക്കുവാനും പാടുള്ളതല്ല . അങ്ങനെ ആയാൽ പിന്നെ ഭരിക്കുന്നവരും പോരാടുന്നവരും തമ്മിൽ യാതൊരു വിധ വ്യത്യാസമില്ലാതെ ആകും . എന്തായാലും ഇനിവരുന്നൊരു തലമുറക്ക് ഇവിടെ സുഗമമായി ജീവിക്കുവാൻ ഇത്തരം കരിനിയമങ്ങള്‍ ഇല്ലാതാകേണ്ടിയിരിക്കുന്നു !!!

സ്വാതന്ത്ര്യം എന്നാൽ എന്താണെന്ന് ഭാവി തലമുറ ചോദിക്കുവാൻ ഇടവരുത്താതെ നാമെല്ലാം ഈ രണ്ടാം സ്വാതന്ത്ര്യ സമരത്തിൽ പങ്കാളികൾ ആവേണ്ടത് കാലഘട്ടത്തിന്റെ ആവശ്യം മാത്രം !!!

ബ്രിട്ടീഷ്‌കാർ നമ്മുടെ സമരങ്ങളെ നേരിടുവാൻ ശ്രമിച്ചെങ്കിലും ബഹിഷ്കരണം അവരെ വളരെയേറെ വേദനിപ്പിച്ചു . ബഹിഷ്ക്കരണം മാത്രമാണ് ഈ കരിനിയമങ്ങളെ തോൽപ്പിക്കുവാൻ ഏറ്റവും വലിയ ആയുധം !!!
ബഹിഷ്കരിക്കുക എല്ലാം !!!

ഏറെ വേദനയോടെ ,

ഇന്ത്യൻ പൗരൻ ദാസൻ മറ്റൊരു ഇന്ത്യൻ പൗരൻ വിജയൻ

×