കയാക്കിങ്; ഭീമൻ തിമിംഗലത്തിന്റെ വായിൽ അകപ്പെട്ട് യുവതികൾ; നടുക്കും വിഡിയോ

ഇന്‍റര്‍നാഷണല്‍ ഡസ്ക്
Saturday, November 7, 2020

കയാക്കിങിനിടെ കലിഫോർണിയയിലെ അവില ബീച്ചിൽ സഞ്ചാരികളെ ആക്രമിച്ച് വമ്പൻ തിമിംഗലം. വെള്ളത്തിനടിയിലൂടെ അരികിലേക്കെത്തിയ കൂറ്റൻ തിമിംഗലം പെട്ടെന്ന് കയാക്ക് അപ്പാടെ വിഴുങ്ങാനെന്നപോലെ വായും പിളർത്തി മുകളിലക്ക് കുതിക്കുകയായിരുന്നു. തിമിംഗലത്തിന്റെ വായ്ക്കുള്ളിൽ നിന്നും കഷ്ടിച്ചാണ് ജൂലി മക്സോർലിയും സുഹൃത്തായ ലിസ് കോട്രിയലും രക്ഷപ്പെട്ടത്.

കയാക്കിന് സമീപമായി ചെറു മീനുകളുടെ വലിയൊരു കൂട്ടമുണ്ടായിരുന്നു. അവയെ വിഴുങ്ങാൻ തിമിംഗലം ശ്രമിക്കുന്നതിനിടെ അബദ്ധത്തിൽ സഞ്ചാരികളും തിമിംഗലത്തിന്റെ വായിൽ അകപ്പെടുകയായിരുന്നു.

സംഭവം നടന്ന ഉടൻ തന്നെ സമീപത്തുണ്ടായിരുന്ന മറ്റു സഞ്ചാരികൾ ഇവർക്കരികിലേക്കെത്തി. കയാക്കിൽ ഉണ്ടായിരുന്നവർ തിമിംഗലത്തിന് ഇരയായി എന്നാണ് കരുതിയതെന്ന് ദൃക്സാക്ഷികൾ പറയുന്നു.

എന്നാൽ ഒരു പരിക്കുകളുമില്ലാതെ സുഹൃത്തുക്കൾ അദ്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. വെള്ളത്തിലേക്ക് മറിഞ്ഞു വീണതിനിടെ കാറിന്റെ താക്കോൽ നഷ്ടമായെങ്കിലും ജീവൻ തിരികെ ലഭിച്ചതിന്റെ സന്തോഷത്തിലാണ് ജൂലിയും ലിസും.

വിഡിയോ കാണാം.

×