New Update
Advertisment
ന്യൂഡൽഹി: ശ്രീകൃഷ്ണന്റെ പേരില്‍ മൂവായിരത്തോളം മരങ്ങള്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിന് വെട്ടിമാറ്റാന്‍ കഴിയില്ലെന്ന് സുപ്രീംകോടതി. മുറിച്ചതിനേക്കാള്‍ കൂടുതല്‍ മരങ്ങള്‍ നട്ടുപിടിപ്പിക്കുമെന്ന് സംസ്ഥാനം അറിയിച്ചെങ്കിലും 100 വര്‍ഷം പഴക്കമുള്ള മരങ്ങൾ വെട്ടിമാറ്റുന്നതിനു തുല്യമല്ല പുതിയ തൈ നടുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി.
ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ, ജസ്റ്റിസുമാരായ എ.എസ്. ബൊപ്പണ്ണ, വി. രാമസുബ്രഹ്‌മണ്യല്‍ എന്നിവരങ്ങിയ ബഞ്ചാണ് ഇക്കാര്യം പറഞ്ഞത്. മഥുര ജില്ലയിലെ ശ്രീകൃഷ്ണ ക്ഷേത്രത്തിലേക്കുള്ള 25 കിലോമീറ്റര്‍ പരിധിയിലെ റോഡുകള്‍ വീതികൂട്ടാന്‍ 2,940 മരങ്ങള്‍ വെട്ടിമാറ്റാന്‍ അനുമതി തേടിയ ഹർജി പരിഗണിക്കുകയായിരുന്നു കോടതി. ഇതിന് 138.41 കോടി രൂപ നഷ്ടപരിഹാരം നല്‍കുമെന്നും സര്‍ക്കാര്‍ അറിയിച്ചിരുന്നു.