Advertisment

ശ്വാസകോശ ക്യാൻസർ സാധ്യത കുറയ്ക്കുന്ന നാല് ഭക്ഷണങ്ങളെ കുറിച്ചറിയാം...

New Update

പുകവലിയാണ് ശ്വാസകോശ അർബുദത്തിനുള്ള പ്രധാനകാരണങ്ങളിൽ ഒന്ന്. പുകയിലയിൽ നിരവധി രാസവസ്തുക്കളും ക്യാൻസറിന് കാരണമായ രാസവസ്തുക്കളും അടങ്ങിയിട്ടുണ്ട്. ഇതാണ് പ്രധാനമായും ശ്വാസകോശ അർബുദത്തിന് കാരണമാകുന്നത്. ശ്വാസകോശത്തിലെ അടിസ്ഥാന കോശങ്ങളുടെ അനിയന്ത്രിതമായ വളര്‍ച്ചയാണ് ശ്വാസകോശാര്‍ബുദം എന്ന് പറയുന്നത്.

Advertisment

publive-image

ശ്വാസകോശാര്‍ബുദത്തിന്റെ മുഴ സമീപത്തുള്ള അവയവങ്ങളിലേക്ക് കടന്നു കയറുകയോ അര്‍ബുദ കോശങ്ങള്‍ മറ്റ് അവയവങ്ങളില്‍ വളരുകയോ ചെയ്യും. ഒരു കാലത്ത് പുകവലിക്കാരില്‍ മാത്രം കണ്ട് വന്നിരുന്നതായിരുന്നു ശ്വാസകോശാര്‍ബുദം. എന്നാല്‍ ഇന്ന് സ്ത്രീകളിലും കുട്ടികളിലും വരെ ഇത് കണ്ട്

വരുന്നു.

ആപത്കരമായ രാസവസ്തുക്കളാണ് ശ്വാസകോശ അർബുദത്തിന് മറ്റൊരു കാരണം. യുറേനിയം, ആർസെനിക്, കാഡ്മിയം, ക്രോമിയം, നിക്കൽ, ചില പെട്രോളിയം വസ്തുക്കൾ എന്നിവയും ശ്വാസകോശ അർബുദത്തിന് കാരണമാകും. ശ്വാസകോശ ക്യാൻസർ സുഖപ്പെടുത്താൻ ഒരു ഭക്ഷണത്തിനും ആവില്ല. എന്നാൽ ജീവകങ്ങളുംധാതുക്കളും ധാരാളം അടങ്ങിയ ആരോഗ്യഭക്ഷണം രോഗത്തെ പ്രതിരോധിക്കും. ശ്വാസകോശ ക്യാൻസർ തടയാൻ സഹായിക്കുന്ന പ്രധാനപ്പെട്ട ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് അറിയാം...

ശ്വാസകോശ ക്യാൻസറിനോട് പൊരുതാൻ സഹായിക്കുന്ന ലൈക്കോപീൻ എന്ന സംയുക്തം തക്കാളിയിൽ ധാരാളമുണ്ട്. ആന്റി ഇന്‍ഫ്ലമേറ്ററി ഗുണങ്ങളുമുള്ള ലൈക്കോപീൻ, ശ്വാസകോശ ക്യാൻസറിന്റെ വ്യാപനം തടയാൻ സഹായിക്കുന്നു.

ക്രൂസിഫെറസ് വെജിറ്റബിൾ ആയ ബ്രൊക്കോളി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ശ്വാസകോശ ക്യാൻസർതടയാനും ശ്വാസകോശത്തിൽ നിന്ന് ഉപദ്രവകാരികളായ ബാക്ടീരിയകളെ ഇല്ലാതാക്കി രോഗപ്രതിരോധ സംവിധാനം ശക്തമാക്കാനും സഹായിക്കും. ബ്രൊക്കോളിയിൽ അടങ്ങിയ ആന്റി ഓക്സിഡന്റുകൾ ശ്വാസകോശ ക്യാൻസറിന്റെ വ്യാപനം തടയാൻ സഹായിക്കും.

ഉള്ളിയിൽ ക്വെർസെറ്റിൻ എന്ന സംയുക്തം ധാരാളമായി അടങ്ങിയിരിക്കുന്നു. ഇത് ശ്വാസകോശ അർബുദം ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുന്നു. ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ കുറയ്ക്കാൻ ഉള്ളി വളരെ മികച്ചതാണ്.

കണ്ണിന്‍റെ ആരോഗ്യത്തിനു മാത്രമല്ല, ശ്വാസകോശ ക്യാൻസറിൽ നിന്നും ക്യാരറ്റ് സംരക്ഷണമേകും. കാരറ്റിലടങ്ങിയ വൈറ്റമിൻ സി, ബീറ്റാകരോട്ടിൻ, ബീറ്റാ ക്രിപ്റ്റോ സാന്തിൻ, ലൈക്കോപീൻ തുടങ്ങിയ ആന്റി ഓക്സിഡന്റുകൾ സ്ത്രീകളിൽ ശ്വാസകോശ കാൻസർ സാധ്യത കുറയ്ക്കുമെന്ന് ഫ്രണ്ടിയേഴ്സ്ഇൻ ഓങ്കോളജി ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.

Cancer
Advertisment