ടൌട്ടെ ചുഴലിക്കൊടുങ്കാറ്റ് രാജ്യത്ത് കനത്ത നാശനഷ്‍ടങ്ങൾ സൃഷ്‍ടിച്ചാണ്കടന്നുപോയത്. നിര്‍ത്തിയിട്ടിരിക്കുന്ന വാഹനങ്ങളെപ്പോലും ഈ കാറ്റ് വെറുതെ വിട്ടില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇക്കാര്യം വ്യക്തമാക്കുന്ന ഒരു വീഡിയോ ആണ് ഇപ്പോല്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
/sathyam/media/post_attachments/J48OeGjzw7KTVSqAJThN.jpg)
ജര്‍മ്മന്‍ ആഡംബര വാഹന നിര്‍മ്മാതാക്കളായ പോര്‍ഷെയുടെ 718 ബോക്സ്റ്റർ
കൺവേർട്ടബിളാണ് കാറ്റിന് ഇരയായത്. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ ഉടമയായ രുഷിന്ദ്ര സിന്‍ഹ തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടത് എന്ന് കാര്‍ ടോഖ് റിപ്പോര്‍ട്ട് ചെയ്യുന്നു. മുംബൈയിലാണ് സംഭവം.
രണ്ടു വർഷം മുമ്പ് മാത്രം താന്‍ സ്വന്തമാക്കിയ പോർഷെ 718 ബോക്സ്റ്റർ ആണിതെന്ന് ഉടമ പറയുന്നു. ഫ്ലാറ്റിന്‍റെ പാര്‍ക്കിംഗ് ഏരിയായില്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്ന കൺവേർട്ടബിൾ
കാറിന്റെ റൂഫ് കനത്ത കാറ്റിൽ തനിയെ തുറന്നതോടെയാണ് സംഭവത്തിന്‍റെ തുടക്കം. കാറിന്റെ റൂഫ് തുറന്നുപോയി എന്ന് വാച്ച്മാൻ അറിയിച്ചതിനെ തുടർന്നാണ് ഉടമ ഫ്ലാറ്റിന്റെ പാർക്കിങ്ങിൽ എത്തിയത്.
തുടര്‍ന്ന് റൂഫ് അടയ്ക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഇതോടെ മഴയിൽ നിന്ന് വാഹനം മാറ്റിയിടാൻ ശ്രമിച്ചപ്പോഴാണ് അപകടം നടന്നതെന്നും ഉടമ പറയുന്നു. ഡ്രൈവർ വണ്ടി സ്റ്റാർട്ട് ചെയ്‍തപ്പോൾ തന്നെ മീറ്റർ കൺസോളിൽ സിസ്റ്റം ഫെയിൽ എന്ന് സന്ദേശം വന്നെന്നുംമുന്നോട്ടെടുക്കാൻ ശ്രമിച്ചപ്പോൾ ആക്സിലറേറ്റര്‍ അമർത്താതെ തന്നെ വാഹനം മുന്നോട്ടു നീങ്ങി
ഇടിക്കുകയായിരുന്നെന്നും ഉടമ പറയുന്നു.വാഹനത്തിന്റെ സാങ്കേതിക തകരാറാണ് അപകടകാരണമെന്നുംവാഹനം പൂർണമായും നശിച്ചെന്നും രുഷിന്ദ്ര സിന്‍ഹ പറയുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us