Advertisment

യുഎന്നിന്‍റെ കീഴിലുള്ള ജോലി സാധ്യതകളെ പറ്റി കരിയർ ടോക്ക് സംഘടിപ്പിക്കുന്നു - ഫരീദാബാദ് രൂപത

New Update

publive-image

Advertisment

ഡല്‍ഹി: ഫരീദാബാദ് രൂപതയിലെ എഡ്യുക്കേഷൻ ഡിപ്പാർട്ട്മെന്റ് യുഎന്നിന്‍റെ കീഴിലുള്ള ജോലി സാധ്യതകളെക്കുറിച്ച് കരിയർ ഗയിഡൻസ് പ്രോഗ്രാം ഒരുക്കുന്നു. യുണൈറ്റഡ് നേഷൻസ് ഹൈ കമ്മീഷ്ണർ ഫോർ റെഫ്യൂജീസ് എന്ന സംഘടനയുടെ പേഴ്സണൽ അട്മിനിസ്ട്രേറ്റർ ഫ്രാൻസിസ് പലകിൽ സ്കറിയ ആയിരിക്കും കരിയർ ഗയ്ഡൻസ് ക്ലാസ്സ് എടുക്കുക.

വ്യത്യസ്ത മേഖലകളിലെ പ്രമുഖർ വിവിധ ജോലി സാധ്യതകൾ വിവരിക്കുന്ന മൈ കരിയർ മൈ ഐഡൻറ്റിറ്റി സീരീസിലെ മുപ്പൊത്തി ഒന്നാം എപ്പിസോഡ് ആണ് ഇത്. ജൂൺ 12 ശനിയാഴ്ച്ച രാവിലെ 11 മണിക്ക് നടക്കുന്ന ഈ കരിയർ ടോക്ക് ബെന്നി പാലാട്ടി വീടും വിദ്യാലയവും എന്ന യൂട്യൂബ് ചനലിൽ തൽസമയം സംപ്രേഷണം ചെയ്യും.

ഫരീദാബാദ്- ഡൽഹി രൂപതാദ്ധ്യക്ഷൻ ആർച്ച്ബിഷപ്പ് കുര്യാക്കോസ് ഭരണികുളങ്ങര രൂപത വിദ്യാഭ്യാസ കമ്മീഷൻ ഡയറക്ടർ ഫാദർ ബെന്നി പാലാട്ടി എന്നിവരാണ് മൈ കരിയർ മൈ ഐഡൻറ്റിറ്റി എന്ന കരിയർ ഗയ്ഡൻസ് പ്രോഗ്രാം സീരിസിന് നേതൃത്വം നൽകുന്നത്.

യുവജനങ്ങളെ കരിയർ തിരഞ്ഞെടുക്കുന്നതിന് സഹായിക്കുക എന്ന ലക്ഷ്യത്തോടെ എല്ലാ ആഴ്ചയിലും നടത്തുന്ന ഈ പരിപാടിയിൽ യുവജനങ്ങൾക്ക് തങ്ങളുടെ സംശയങ്ങൾ നേരിട്ട് ചോദിച്ച് ഉത്തരങ്ങൾ ലഭിക്കുന്നതിനുള്ള അവസരമുണ്ട്.

സൗജന്യമായി പങ്കെടുക്കാവുന്ന ഈ വേദിയിൽ വിവിധ സ്കോളർഷിപ്പ് സാധ്യതകളും പങ്കുവയ്ക്കുന്നുണ്ട്. എല്ലാ ആഴ്ചയും സൂം ആപ്ലിക്കേഷൻ വഴി നടത്തപ്പെടുന്ന ഈ പരിപാടി ഡോ. ബെന്നി പാലാട്ടി വീടും വിദ്യാലയവും എന്ന യൂട്യൂബ് ചാനലിൽ തൽസമയ സംപ്രേഷണം ചെയ്യുന്നുണ്ട്.

delhi news
Advertisment