ചാനൽ ചർച്ചയിലെ ബയോ വെപ്പണ്‍ പരാമര്‍ശം: ഐഷ സുല്‍ത്താനക്കെതിരെ രാജ്യദ്രോഹ കുറ്റത്തിന് കേസെടുത്തു

നാഷണല്‍ ഡസ്ക്
Thursday, June 10, 2021

കവരത്തി: ലക്ഷദ്വീപ് സ്വദേശിയും ചലച്ചിത്ര പ്രവർത്തകയുമായ ഐഷ സുൽത്താനയ്ക്കെതിരെ രാജ്യദ്രോഹ കേസ്. കവരത്തി പൊലീസ് ആണ് കേസെടുത്തത്. ചാനൽ ചർച്ചയ്ക്കിടെ നടത്തിയ ബയോ വെപ്പൺ പരാമർശത്തിനെതിരെ ലക്ഷദ്വീപിലെ ബിജെപി അധ്യക്ഷൻ നൽകിയ പരാതിയിലാണ് കേസ്.

ജൂൺ 20നു പൊലീസിനു മുൻപാകെ ഹാജരാകാൻ നിർദേശം നൽകി. നേരത്തെ തന്നെ ചിലര്‍ രാജ്യദ്രോഹിയായി ചിത്രീകരിക്കുന്നുവെന്ന് അവര്‍ ആരോപിച്ചിരുന്നു. ചാനല്‍ ചര്‍ച്ചയില്‍ നടത്തിയ പരാമർശങ്ങള്‍ പ്രഫുല്‍ പട്ടേലിനെ മാത്രം ഉദ്ദേശിച്ചാണെന്നും രാജ്യത്തെയോ ഗവണ്‍മെന്റിനെയോ ഉദ്ദേശിച്ചല്ലെന്നും ഐഷ പറഞ്ഞിരുന്നു.

×