വെള്ളിയാഴ്ചത്തെ വിശുദ്ധ കുർബ്ബാനയ്ക്ക് ഫൊറോനാ വികാരി ഫാ. ജോസഫ് കണിയാംപറമ്പിൽ മുഖ്യകാർമ്മികത്വം വഹിയ്ക്കും.
വിവിധ ഗ്രഹങ്ങള്‍ അണിനിരക്കുന്ന ഒരു ആകാശവിസ്മയമാണ് ഡിസംബര്‍ 12-ന് ശാസ്ത്രകുതുകികളെ കാത്തിരിക്കുന്നത്. ഡിസംബര്‍ 6-10 തീയതികളില്‍ മൂന്ന് ഗ്രഹങ്ങളെ കാണാനാകും. ഡിസംബര്‍ 12-ന് അഞ്ച് ഗ്രഹങ്ങളെ കാണാനാകും.
ഈ വര്‍ഷത്തെ അവസാനത്തെ സൂര്യഗ്രഹണം ഡിസംബര്‍ നാലിന്. ചന്ദ്രഹ്രഹണത്തിന് ശേഷം കൃത്യം 15 ദിവസം അകലെയാണ് ഇത് സംഭവിക്കുന്നത്. ചന്ദ്രഗ്രഹണത്തിന് പിന്നാലെയുള്ള ഈ വര്‍ഷത്തെ രണ്ടാമത്തെ സൂര്യഗ്രഹണമാണ്...
ബ്രാഹ്മണരുടെ ഈ പവിത്രമായ നൂല് പരുത്തി കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഒരു ആണ്‍കുട്ടിയുടെ പുരുഷനിലേക്കുള്ള പരിവര്‍ത്തനത്തെ ഇത് ചിത്രീകരിക്കുന്നു.
നമ്പര്‍ 44: ഒരു മികച്ച മാസ്റ്റര്‍ നമ്പറായാണ് ഇത് പരിഗണിക്കുന്നത്. ഈ സംഖ്യയിലുള്ളവര്ക്ക് ജീവിതത്തില്‍ വന്‍ വിജയം കൈവരിക്കാനാകും. പ്രവര്‍ത്തനമേഖലയില്‍ ഉയര്‍ന്ന സ്ഥാനം നേടാനും സാധിക്കും. നമ്പര്‍...
യാത്ര വിജയകരമായി പര്യവസാനിച്ചാൽ ബഹിരാകാശത്തെത്തുന്ന ഏറ്റവും പ്രായം കൂടിയ വനിതയാകും ഫങ്ക്. ഒലിവർ ഏറ്റവും പ്രായം കുറഞ്ഞയാളും.
പുതിയ ഗൃഹം പണിയുമ്പോഴും പഴയ വീട് പൊളിച്ചു പണിയുമ്പോഴും ഭവനത്തിൽ ഐശ്വര്യം നിറയ്ക്കാൻ ഇതാ ചില വഴികൾ.
വീട്ടിൽ പൂജാമുറി ഒരുക്കാൻ ഇഷ്ടമുള്ളവരാണ് ഏറെയും. എന്നാൽ പൂജാമുറി ഒരുക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം.
അമ്പലത്തിൽ പോകുമ്പോൾ പുഷ്പങ്ങൾ ഇറുത്തുകൊണ്ടുപോയി സമർപ്പിക്കാൻ ഇഷ്ടമുള്ളവരാണ് ഏറെയും. ഇങ്ങനെ പുഷ്പങ്ങൾ ഇറുക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്;
ഹൈന്ദവവിശ്വാസമനുസരിച്ച് ക്ഷേത്രങ്ങളിൽ നടത്തുന്ന പ്രധാന വഴിപാടാണ് തുലാഭാരം. ഒരാളുടെ തൂക്കത്തിനു തുല്യമായി ഏതെങ്കിലും ദ്രവ്യം ക്ഷേത്രത്തിനു സമർപ്പിക്കുന്നതിനെയാണ് തുലാഭാരമെന്നു പറയുന്നത്. നാം നമ്മെത്തന്നെ ഭഗവാനു സമർപ്പിക്കുന്നുവെന്നാണ് ഇതിന്റെ സങ്കൽപം. യാതൊന്നും ആഗ്രഹിക്കാതെ സമർപ്പിക്കുന്നതാണ് ശ്രേഷ്ഠം. ഭക്തരുടെ ആഗ്രഹത്തിനനുസരിച്ച് ഇഷ്ടമുള്ള ദ്രവ്യം കൊണ്ട് തുലാഭാരം നടത്തുന്നതിൽ തെറ്റില്ല. ഓരോ ദ്രവ്യം കൊണ്ടു സമർപ്പിക്കുന്ന തുലാഭാരത്തിനും ഓരോ ഫലമാണുള്ളത്. നെല്ല്, അവിൽ – ദാരിദ്ര്യശമനം താമരപ്പൂ – ദീർഘായുസ്സ്, കർമലാഭം അഥവാ തൊഴിൽ അഭിവൃദ്ധി, മനോബലവർധന ശർക്കര – ഉദരരോഗശാന്തി […]
ജനിച്ച ദിവസം നോക്കി ഓരോരുത്തരുടെയും സ്വഭാവം മനസിലാക്കാം; ഞായറാഴ്ച – ഞായറാഴ്ച ദിവസം ജനിച്ചവര്‍ തങ്ങളുടെ വാക്കിന് വില കല്പ്പിക്കുന്നവരായിരിക്കും. പൊസറ്റീവ് ചിന്താഗതിയുള്ള ഇവര്‍ മുഖത്തെപ്പോഴും പുഞ്ചിരി കാത്തു സൂക്ഷിയ്ക്കുന്നവരും ജീവിതത്തോട് തുറന്ന സമീപനം പുലര്‍ത്തുന്നവരുമായിരിക്കും. വളരെ സെന്‍സിറ്റീവായ ഇവര്‍ മറ്റുള്ളവര്‍ തങ്ങളെക്കുറിച്ചെന്തു പറയുന്നുവെന്നതില് ഏറെ ബോധവാന്മാരുമായിരിയ്ക്കും. ദുഃഖങ്ങളനുഭവിക്കുന്നവരോട് സഹതാപമുള്ള ഇവര്‍ സ്വമനസാലെ അവരെ സഹായിക്കാന്‍ മുന്നോട്ടുവരുന്ന സ്വഭാവക്കാരായിരിക്കും. തിങ്കളാഴ്ച – തിങ്കളാഴ്ച ജനിച്ചവര്‍ കുടുംബവുമായി ഏറെ അടുപ്പമുള്ള, സര്‍ഗാത്മകതയുള്ളവരായിരിയ്ക്കും. എല്ലാവരോടും നല്ല രീതിയില്‍ പെരുമാറുന്നവരായിട്ടാണ് ഇവര്‍ […]
നമ്മുടെ ആരോഗ്യത്തിന് ഏറെ പ്രധാനമായ ഒന്നാണ് ഉറക്കം. ഉറക്കക്കുറവ് പല രോഗങ്ങള്‍ക്കും ഇട വരുത്തുകയും ചെയ്യും. ഇതുകൊണ്ടുതന്നെ ദിവസവും എഴെട്ടു മണിക്കൂറെങ്കിലുമുറങ്ങണമെന്നതാണ് പൊതുവെ പറയപ്പെടുന്നത്. ഉറങ്ങുന്നതു കൊണ്ടായില്ല, ഉറങ്ങാന്‍ കിടക്കുന്ന രീതിയും പ്രധാനമാണ്. കിടക്കുന്ന ദിശയും പൊതുവെ ആരോഗ്യത്തെ സ്വാധീനിയ്ക്കുന്ന ഒന്നാണെന്നു പറയും. വാസ്തുശാസ്ത്രം നമുക്ക് പകർന്നു തന്ന അറിവുകളിൽ പ്രധാനമാണ് ശയനദിശ. ഉറക്കസമയത്ത്, നമ്മളിലും, നമ്മുക്കു ചുറ്റുമുള്ള കാന്തികപ്രവാഹത്തിന്റെ സ്വാധീനത്തെ അധികരിച്ചാണ് ശയനദിശ ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഭൂമിയിലെ കാന്തിബലരേഖകളുടെ ഉത്ഭവം ഉത്തര ഭാഗത്തും അവസാനിക്കുന്നത് ദക്ഷിണഭാഗത്തുമാണ് . ഇപ്രകാരം […]
വിഷു എത്തി. വിഷു ആഘോഷത്തില്‍ ഏറ്റവും പ്രധാനം വിഷുക്കണി തന്നെയാണ്. കണിയൊരുക്കുന്നതിനു കൃത്യമായ ചിട്ടകളുണ്ട്. ശരിയായ രീതിയില്‍ എങ്ങനെ കണിവയ്ക്കാം എന്ന് നോക്കാം; കണ്ണന്റെ വിഗ്രഹത്തിന്റെയോ ചിത്രത്തിന്റെയോ മുന്നിലാണ് കണിയൊരുക്കേണ്ടത്. വെള്ളോട്ടുരുളിയിലാണ് കണിവയ്ക്കേണ്ടത്. സ്വര്‍ണ്ണ നിറത്തിലുള്ള കണിവെള്ളരിയും സുവര്‍ണ്ണ ശോഭയുമുള്ള കണിക്കൊന്നയുമാണ് വിഷുക്കണിക്കുള്ള പ്രധാന ഇനങ്ങള്‍. ഗ്രന്ഥം, സ്വര്‍ണ്ണാഭരണം, നാണയം, ധാന്യം, നാളികേരം, മാങ്ങ, ചക്ക, പൂക്കള്‍, ഫലങ്ങള്‍, അഷ്ടമംഗല്യത്തട്ട്, നിലവിളക്ക്, പുതുവസ്ത്രം, വാല്‍ക്കണ്ണാടി എന്നിവയാണ് കണി വക്കാനായി പിന്നെ വേണ്ടത്. കണിവെള്ളരി മഹാവിഷ്ണുവിന്റെ മുഖമായും, കൊന്നപ്പൂക്കൾ […]
നെറ്റിയില്‍ പൊട്ട് അണിയുന്നവരാണ് പെണ്‍കുട്ടികള്‍ മിക്കവരും. ഇങ്ങനെ നെറ്റിയില്‍ പൊട്ടുതൊടുന്നതിനും പ്രത്യേകയിടമുണ്ടെന്നാണ് ഹൈന്ദവഗ്രന്ഥങ്ങൾ പറയുന്നത്. തൃക്കണ്ണിന്റെ സ്ഥാനത്തു വേണം പൊട്ട് തൊടേണ്ടത്. ഇങ്ങനെ യഥാസ്ഥാനത്തു പൊട്ട് തൊട്ടാല്‍ ചുറ്റിലുമുള്ള അനുകൂല ഊർജം ആ വ്യക്തിയുടെ തൃക്കൺ ചക്രയെ ഉത്തേജിപ്പിക്കുമെന്നാണ് വിശ്വാസം. പരമ്പരാഗതമായി പൊട്ട് തൊടുന്നത് ഇരുപുരികങ്ങൾക്കും മധ്യേയാണ്. ഈ ഭാഗമാണ് തൃക്കൺ ചക്ര അഥവാ ആഗ്യ ചക്ര എന്നറിയപ്പെടുന്നത്. ശരീരത്തിലെ വളരെ പ്രധാനപ്പെട്ട ഒരു ഭാഗമായാണ് ഇതിനെ പരിഗണിക്കുന്നത്. മൂന്നു സുപ്രധാന നാഡികളായ ഇട, പിങ്ഗള, സുഷുമ്ന […]
ഓരോ ദിവസത്തിനും ഓരോ നിറങ്ങളുണ്ട്. ആ നിറങ്ങളിലുള്ള വസ്ത്രങ്ങള്‍ ഓരോ ദിവസവും ധരിച്ചാല്‍ ദോഷനിവാരണത്തിനു കാരണമാകും. അതിനാല്‍ ശുഭ കാര്യങ്ങള്‍ക്ക് പുറപ്പെടുമ്പോഴും മറ്റും ആ ദിവസത്തിലെ നിറമുള്ള വസ്ത്രം ധരിക്കുന്നത് ഉത്തമമായിരിക്കും. ഞായർ – ഞായറിന്റെ അധിപൻ ആദിത്യനാണ്. അതിനാൽ അഗ്നിജ്വാലയുടെ നിറമായ ഓറഞ്ചു നിറത്തിലുളള വസ്ത്രങ്ങളും ആഭരണങ്ങളും ധരിക്കുന്നതാണ് ഉത്തമം. തിങ്കൾ – ചന്ദ്രാധിപത്യമുളള ദിനമാണ് തിങ്കൾ. വെളുപ്പ്, ചന്ദന നിറങ്ങളിലുളള വസ്ത്രം, ഡയമണ്ട്, പേൾ തുടങ്ങി വെളളനിറത്തിലുളള ആഭരണങ്ങൾ എന്നിവ ധരിക്കുന്നതും വെളുത്ത പുഷ്പങ്ങൾ […]
ചെറുവിരലിന് സമീപത്തുള്ള മോതിരവിരലിലാണ് പരമ്പരാഗതമായി മോതിരം ധരിക്കാറുള്ളത്. എന്നാൽ മറ്റ് വിരലുകളിലും മോതിരം ധരിക്കാറുണ്ട്. ഓരോ വിരലിലും മോതിരം ധരിക്കുന്നതിന് ചില ഗുണങ്ങളുണ്ട്. അവ എന്തൊക്കെയാണെന്ന് അറിയാം; സ്ത്രീകളും പുരുഷന്മാരും അവരുടെ വിവാഹമോതിരം മോതിരവിരലിൽ അണിയുന്നതിന് പിന്നിലെ കാരണം ആ വിരൽ പ്രണയവും സ്നേഹവും പ്രതിഫലിപ്പിയ്ക്കുന്നു എന്നതാണ്. മോതിരവിരലിൽ തന്നെ മോതിരം അണിയുന്നത് സൗന്ദര്യം, സര്‍ഗാത്മകത, മറ്റുള്ളവരുമായുള്ള ബന്ധം എന്നിവയെ സൂചിപ്പിക്കുന്നു. തള്ളവിരലിൽ മോതിരം അണിയുന്നവർ അപൂർവമാണ്. എന്നാൽ വലതു വിരലിലെ തള്ളവിരലിൽ മോതിരം അണിയുന്നത് ആഗ്രഹങ്ങൾ […]
ഐശ്വര്യത്തിന്റെ പ്രതീകമായ നിലവിളക്ക് ദിനവും വീടുകളില്‍ കൊളുത്തുന്നവരാണ് ഏറെയും. ഓട്, വെള്ളി, പിത്തള, സ്വര്‍ണ്ണം എന്നീ ലോഹങ്ങളിൽ നിർമ്മിച്ച നിലവിളക്കുകളാണ് ദിനവും കൊളുത്തേണ്ടത്. അധികം അലങ്കാരങ്ങളോ കൊത്തുപണികളോ ഇല്ലാത്ത ഓട്ടുവിളക്കാണ് ഉത്തമം. പീഠത്തിനു മുകളിലോ തളികയിലോ വച്ച് വേണം ദീപം തെളിക്കാൻ. ദിനവും കഴുകി മിനുക്കിയ ശേഷം മാത്രമാവണം വിളക്കു കൊളുത്തേണ്ടത്. കിഴക്കു ദിക്കിലേക്കും പടിഞ്ഞാറു ദിക്കിലേക്കും ഈരണ്ടു തിരികൾ കൂപ്പുകൈയുടെ രീതിയിൽ ഇട്ടു വിളക്കു കൊളുത്തണമെന്നാണ് പ്രമാണം. ഒറ്റതിരിയിട്ട ദീപം മഹാവ്യാധിയെ സൂചിപ്പിക്കുന്നു. രണ്ടു തിരിയിട്ട […]
ക്ഷേത്രത്തില്‍ ദർശനം നടത്തുന്ന മിക്കവരും പുഷ്പാഞ്ജലി കഴിപ്പിക്കാറുണ്ട്. പേരും നാളും പറഞ്ഞ് കഴിപ്പിക്കുന്ന പുഷ്പങ്ങൾകൊണ്ടുള്ള അർച്ചനയോടൊപ്പം ജപിക്കുന്ന മന്ത്രത്തിനനുസരിച്ച് വിവിധ തരം പുഷ്പാഞ്ജലികൾ ഉണ്ട്. അവയ്ക്ക് ഓരോന്നിനും ഓരോ ഫലമാണ് ഉള്ളത്. അറിയാം അവയുടെ ഫലങ്ങള്‍; ശിവ ക്ഷേത്രത്തിൽ ആയുർദോഷശാന്തിക്കും രോഗശമനത്തിനും മൃത്യുഞ്ജയ പുഷ്പാഞ്ജലി സമർപ്പിക്കാം. ദേവീക്ഷേത്രങ്ങളിൽ അഭീഷ്ടസിദ്ധിക്കും ദോഷപരിഹാരത്തിനും രക്ത പുഷ്പാഞ്ജലി സമർപ്പിക്കുന്നത് ഉത്തമം. ദീർഘായുസ്സിനായി ആയുര്സൂക്ത പുഷ്പാഞ്ജലി ഉത്തമമാണ്. വിഷ്ണു ക്ഷേത്രത്തിലോ കൃഷ്ണ ക്ഷേത്രത്തിലോ ഭാഗ്യലബ്ധിക്കും സമ്പല്‍സമൃദ്ധിക്കും ഭാഗ്യസൂക്ത പുഷ്പാഞ്ജലി. വിദ്യാലാഭത്തിനും വിദ്യാതടസ്സ പരിഹാരത്തിനും […]