തിരുവനന്തപുരം : സംസ്ഥാന സർക്കാർ അതികഠിനമായ സാമ്പത്തിക പ്രതിസന്ധിയിൽ. വായ്പാപരിധി കേന്ദ്രസർക്കാർ വെട്ടിക്കുറച്ചതാണ് പ്രതിസന്ധിക്ക് പ്രധാന കാരണം. ശമ്പളവും പെൻഷനും നൽകാനടക്കം 2000 കോടിയിലേറെ വായ്പയെടുത്തായിരുന്നു സർക്കാർ പിടിച്ചു നിന്നിരുന്നത്. എന്നാൽ കേന്ദ്രത്തിന്റെ കടുംവെട്ട് വന്നതോടെ ഒന്നിനും കഴിയാതായി. രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പെടാപ്പാടു പെടുന്ന കാരണവരെപ്പോലെയാണ് ധനവകുപ്പ്. ബില്ലുകളെല്ലാം തടഞ്ഞുവയ്ക്കുന്നെന്ന് വകുപ്പുകൾ ധനവകുപ്പിനെ കുറ്റം പറയുമ്പോഴും അത്യാവശ്യത്തിനു പോലും പണമില്ലാതെ വലയുകയാണ് സർക്കാർ. ലോകകേരള സഭയടക്കമുള്ള ധൂർത്തുകൾ മറുവശത്ത് നടക്കുന്നുമുണ്ട്. ബജറ്റ് വിഹിതം നീക്കിവച്ചതാണ് എന്നാണ് ഈ […]
മലപ്പുറം: അന്വേഷണം നടക്കുന്നതിനിടെയാണ് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി നിരപരാധിയാണെന്നാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി പറഞ്ഞതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്. എന്തിന്റെ അടിസ്ഥാനത്തിലാണ് മന്ത്രി ഇയാളെ കുറ്റവിമുക്തനാക്കുന്നത്? മന്ത്രി അന്വേഷണത്തെ സ്വാധീനിക്കുകയാണ്. എന്‍.ഐ.സി റിപ്പോര്‍ട്ട് വന്നു കഴിഞ്ഞാല്‍ അധ്യാപകര്‍ പരിശോധിച്ച ശേഷമെ മഹാരാജാസിന്റെ വെബ് സൈറ്റില്‍ ഫലം പ്രസിദ്ധീകരിക്കാറുള്ളൂ. എന്‍.ഐ.സി നല്കിയ ഫലത്തില്‍ ആര്‍ഷോയുടെ പേരുള്ളത് വകുപ്പ് മേധാവികള്‍ പരിശോധിച്ചില്ലേ? പ്രിന്‍സിപ്പലിനെ എസ്.എഫ്.ഐ ഭീഷണിപ്പെടുത്തിയാണ് രാവിലെ പറഞ്ഞത് ഉച്ചയ്ക്ക് മാറ്റിപ്പറയിപ്പിച്ചതെന്നും സതീശന് പറഞ്ഞു. രണ്ട് ശതമാനം […]
കുവൈറ്റ്: പൂരം ഗഡീസ് സംഘടിപ്പിക്കുന്ന 2023-2024 വർഷത്തേക്കുള്ള ഫിറ്റ്നസ് ചലഞ്ച് കുവൈറ്റ് സാൽമിയ മറീന ബീച്ചിൽ തുടക്കം കുറിച്ചു. 365 ദിവസവും ഫിറ്റ്നസ് എന്ന ലക്ഷ്യം മുൻ നിർത്തി സംഘടിപ്പിക്കുന്ന ആരോഗ്യ സംരക്ഷണ യാത്ര 2023 ജൂൺ 09 രാവിലെ 6.00 മണിക്ക് മറീന ബീച്ചിൽ ആരംഭമായി. ജോസഫ് കനകൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ, യാത്രയുടെ ഔദ്യോഗിക ഉത്ഘാടന കർമ്മം ഫിറ്റ്നസ് മെസഞ്ചർ ജോബി മൈക്കിൾ ഓൺലൈനിൽ നിർവഹിച്ചു. പൂരം ഗഡീസിന്റെ നേതൃത്വത്തിൽ കഴിഞ്ഞ രണ്ട് വർഷങ്ങളിലായി […]
മലപ്പുറം: കെ ഫോണില്‍ ചൈനയില്‍ നിന്നും ഇറക്കുമതി ചെയ്ത കേബിളില്‍ ഇന്ത്യന്‍ കമ്പനിയുടെ സീല്‍ പതിപ്പിച്ചാണ് നല്കിയിരിക്കുന്നതെന്ന ആരോപണം പ്രതിപക്ഷമാണ് ആദ്യമായി ഉന്നയിച്ചതെന്ന് വിഡി സതീശന്.എന്നാല്‍ മുഖ്യമന്ത്രി അതിനെ പരിഹസിച്ചു. കുടില്‍ വ്യവസായത്തിന് പോലും ഓണ്‍ലൈനായി സാധനങ്ങള്‍ വരുത്തുന്ന കാലത്ത് അപരിഷ്കൃത ചിന്തയുമായി നടക്കുന്ന ആളാണ് പ്രതിപക്ഷ നേതാവെന്നും പറഞ്ഞു. കുടില്‍ വ്യവസായത്തിന് ഓണ്‍ലൈനായി സാധനം വാങ്ങുന്നതു പോലെയാണോ കെ ഫോണിന് ചൈനയില്‍ നിന്നും കേബിള്‍ വരുത്തുന്നത്? ഇന്ത്യ നിര്‍മ്മിത കേബിള്‍ മാത്രമെ ഉപയോഗിക്കാവൂ എന്ന വ്യവസ്ഥ […]
കൽപറ്റ: പുൽപ്പള്ളി സഹകരണ ബാങ്കില്‍ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) റെയ്ഡ്. മുൻ ബാങ്ക് പ്രസിഡന്റും കെപിസിസി മുൻ ജനറൽ സെക്രട്ടറിയുമായ കെ.കെ.ഏബ്രഹാമിന്റെ പുൽപ്പള്ളിയിലെ വസതിയിലുൾപ്പെടെ മറ്റു നാലിടങ്ങളിലും റെയ്ഡ് നടക്കുന്നുണ്ടെന്നാണ് വിവരം. ആറു പേരടങ്ങിയ സംഘമാണ് പരിശോധന നടത്തുന്നത്. ബാങ്കിലെ വായ്പ തട്ടിപ്പുമായി ബന്ധപ്പെട്ട് ഇഡി കേസ് റജിസ്റ്റർ ചെയ്തിരുന്നു. ആ കേസ് അന്വേഷണത്തിന്റെ ഭാഗമായാണ് റെയ്ഡ് എന്നാണ് സൂചന. വായ്പാത്തട്ടിപ്പിൽ കുരുങ്ങിയ കേളക്കവല ഇടയിലാത്ത് രാജേന്ദ്രൻ നായർ ആത്മഹത്യ ചെയ്തതിനെ തുടർന്ന് വ്യാപക പ്രതിഷേധമുയർന്നതിനു പിന്നാലെയാണ് […]
കോട്ടയം: കാഞ്ഞിരപ്പള്ളി അമല്‍ ജ്യോതി കോളജിലെ ജീവനൊടുക്കിയ വിദ്യാര്‍ത്ഥിനി ശ്രദ്ധ സതീഷിന്റെ മുറിയില്‍ നിന്നും കിട്ടിയ കുറിപ്പ് ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് പൊലീസ്. ആരാണ് കുറിപ്പ് എഴുതിയത് എന്നതടക്കം ശാസ്ത്രീയമായി പരിശോധിക്കും. അതിനു ശേഷമേ കേസുമായി കുറിപ്പിന് ബന്ധമുണ്ടോ എന്ന് പറയാനാകൂ എന്നും എസ്പി കാര്‍ത്തിക് പറഞ്ഞു. നേരത്തെ ശ്രദ്ധയുടെ ആത്മഹത്യാക്കുറിപ്പ് ലഭിച്ചതായി പൊലീസ് അറിയിച്ചിരുന്നു. എന്നാല്‍ പൊലീസിന്റെ വെളിപ്പെടുത്തലിനെതിരെ ശ്രദ്ധയുടെ കുടുംബം രംഗത്തെത്തിയതോടെയാണ്, കുറിപ്പില്‍ ദുരൂഹത വര്‍ധിച്ചത്. ശ്രദ്ധ സതീഷ് എഴുതിയെന്നു പറയുന്ന ആത്മഹത്യാക്കുറിപ്പ് വ്യാജമാണെന്നാണ് […]
മുംബൈ: മുംബൈയില്‍ ജീവിതപങ്കാളിയെ വെട്ടിനുറുക്കിയ സംഭവത്തില്‍ പ്രതി മനോജ് സാനെയുടെ വെളിപ്പെടുത്തല്‍. മരിച്ച 32 കാരിയായ സരസ്വതി വൈദ്യ തനിക്ക് മകളെപ്പോലെയായിരുന്നുവെന്നാണ് പ്രതി പൊലീസിനോട് പറഞ്ഞത്. യുവതിയുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടില്ലെന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞു. താന്‍ എച്ച്ഐവി പോസിറ്റീവ് ആണെന്നും മനോജ് സാനെ ചോദ്യം ചെയ്യലില്‍ പൊലീസിനോട് പറഞ്ഞു. 2008 ലാണ് എഐവി സ്ഥിരീകരിക്കുന്നത്. അപകടത്തില്‍പ്പെട്ട് ചികിത്സയില്‍ കഴിഞ്ഞപ്പോള്‍ രക്തം സ്വീകരിക്കേണ്ടി വന്നിരുന്നു. അപ്പോഴാണ് എച്ച്ഐവി ബാധയുണ്ടായതെന്നാണ് സംശയിക്കുന്നതെന്നും ഇയാള്‍ പറഞ്ഞു. സരസ്വതി പത്താം ക്ലാസ് […]