കുവൈറ്റ്: സൂറത്ത് കോടതിയുടെ വിധിയെ മറയാക്കി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ ധൃതിപിടിച്ച് അയോഗ്യനാക്കിയ നടപടിയിൽ കുവൈറ്റിൽ പ്രതിപക്ഷ പാർട്ടി പോഷക സംഘടനകളുടെ കൂട്ടായ്മയിൽ പ്രതിഷേധ സംഗമം നടന്നു. ഒഐസിസി , കെഎംസിസി , കല കുവൈറ്റ് , പ്രവാസി കേരളം കോൺഗ്രസ് , പ്രവാസി വെൽഫെയർ തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിലാണ് അബ്ബാസിയ കെഎംസിസി ഓഡിറ്റോറിയത്തിൽ പ്രതിഷേധമിരമ്പിയത്. ഒഐസിസി ജന സെക്രട്ടറി ബി. എസ്. പിള്ള സ്വാഗതം പറഞ്ഞ പ്രതിഷേധ സംഗമത്തിൽ കെഎംസിസി സ്റ്റേറ്റ് പ്രസിഡന്റ് ശറഫുദ്ധീൻ […]
യുപി: ആശ്രമത്തിൽ പൂജയ്ക്കെത്തുന്നവർക്കുള്ള ഫീസ് കുത്തനെ ഉയർത്തി യുപിയിലെ വിവാദ ആൾദൈവമായ കരൗലി ബാബ. ഏകദിന പൂജയിൽ പങ്കെടുക്കുന്നവർ അടയ്ക്കേണ്ട ഫീസ് 1.51 ലക്ഷത്തിൽ നിന്ന് 2.51 ലക്ഷമാക്കിയാണ് ഉയർത്തിയാണ് കരൗലി ബാബ എന്ന് വിളിക്കപ്പെടുന്ന സന്തോഷ് സിംഗ് ഭദോറിയ വാർത്തകളിൽ ഇടംപിടിക്കുന്നത്. ആശ്രമത്തിൽ നടത്തുന്ന പൂജയിലൂടെ മാരകമായ അസുഖങ്ങൾ പോലും ഭേദമാകും എന്നാണ് ആൾദൈവം പ്രചരിപ്പിക്കുന്നത്. ഇത്തരത്തിൽ എത്തുന്നവർ കുറഞ്ഞത് ഒൻപത് തവണയെങ്കിലും പൂജയ്ക്കെത്തണം. എന്നാൽ തിരക്കേറിയ തന്റെ ഭക്തർക്ക് അതിന് സാധിക്കാത്തതിനാൽ അതിവേഗ പൂജയും […]
മുൻനിര ടെലികോം സേവനദാതാക്കളുടെ നേതൃത്വത്തിൽ രാജ്യത്തെ 5ജി നെറ്റ്വർക്ക് വിന്യാസം അതിവേഗം കുതിക്കുന്നു. മുകേഷ് അംബാനിയുടെ റിലയൻസ് ജിയോ ഇതിനകം തന്നെെ 5ജി ക്കായി 1 ലക്ഷം ടെലികോം ടവറുകൾ സ്ഥാപിച്ചിട്ടുണ്ട്. ഡിപ്പാർട്ട്മെന്റ് ഓഫ് ടെലികമ്മ്യൂണിക്കേഷൻസ് നാഷണൽ ഇഎംഎഫ് പോർട്ടലിൽ നിന്നുള്ള റിപ്പോർട്ട് പ്രകാരം ജിയോ 2 ഫ്രീക്വൻസികളിൽ 99,897 ബിടിഎസ് (ബേസ് ട്രാൻസ്സിവർ സ്റ്റേഷൻ) ഇൻസ്റ്റാൾ ചെയ്തിട്ടുണ്ടെന്നാണ്. ഭാരതി എയർടെല്ലിന് 22,219 5ജി ടവറുകളുമുണ്ട്. മാർച്ച് 23 ലെ റിപ്പോർട്ട് പ്രകാരം എല്ലാ ബേസ് സ്റ്റേഷനുകൾക്കും […]
കുവൈത്ത്: കുവൈത്തിൽ അനധികൃത തൊഴിലാളികളെ പിടികൂടി നാട് കടത്തുന്നതിനായി മാനവ ശേഷി സമിതിയുമായി സഹകരിച്ച് ആഭ്യന്തര മന്ത്രാലയം അടിയന്തിര പദ്ധതി തയ്യാറാക്കി വരുന്നതായി മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക ദിന പത്രം റിപ്പോർട്ട് ചെയ്തു. രാജ്യത്തെ സ്വദേശി വിദേശി ജനസംഖ്യാ അസന്തുലിതത്വം പരിഹരിക്കുന്നതിന്റെ ഭാഗമായി ഒന്നാം ഉപ പ്രധാന മന്ത്രിയും ആഭ്യന്തര, പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് തലാൽ അൽ ഖാലിദ് അൽ സബാഹിന്റെ നിർദേശത്തെ തുടർന്നാണ് പദ്ധതി തയ്യാറാക്കുന്നത്. രാജ്യത്ത് 182,000 അനധികൃത തൊഴിലാളികൾ ഉള്ളതായാണ് കണ്ടെത്തിയിരിക്കുന്നത്. […]
കുവൈറ്റ് : കുവൈറ്റിലെ ഫൈഹ ഏരിയയിൽ നിർമ്മാണത്തിലിരിക്കുന്ന വീട്ടിൽ നിന്ന് വീണ് ഒരു തൊഴിലാളി മരിച്ചു. തൊഴിലാളിയുടെ മൃതദേഹം വീണ്ടെടുത്ത് ബന്ധപ്പെട്ട അധികാരികള്‍ക്ക് കൈമാറിയതായി കുവൈറ്റ് ഫയര്‍ഫോഴ്സ് അറിയിച്ചു.
ജിദ്ദ: വിശുദ്ധ മാസത്തിൽ പുണ്യ നഗരങ്ങളിലെത്താനുള്ള ഉത്സാഹം വിശ്വാസികൾക്കെന്ന പോലെ ഭരണ നേതൃത്വത്തിനും. രാഷ്ട്രീയ കാര്യങ്ങളിലുള്ള തിരക്ക് മാറ്റിവെച്ച് രാജ്യത്തിന്റെ ചക്രം തിരിക്കുന്നവരും മക്കയിലേക്കും മദീനയിലേക്കും തിരിക്കുകയാണ്. ഒരു ദിവസമെങ്കിലും അവിടങ്ങളിൽ റംസാൻ കൊള്ളാനും തീർത്ഥാടകരുടെ കാര്യങ്ങൾ നേരിൽ കാണാനും ഭരണാധികാരി സൽമാൻ രാജാവും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും പുണ്യ ഗേഹങ്ങളിൽ എത്താറുണ്ട്. പ്രത്യേകിച്ച്, മക്കയിൽ റംസാൻ അവസാന പത്തിൽ ദിവസങ്ങളോളം കഴിച്ചു കൂട്ടുക സൗദി ഭരണാധികാരികളുടെ പതിവാണ്. സൽമാൻ രാജാവ് ഇതിനായി റിയാദിൽ […]
ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ വര്‍ഷത്തെ തന്റെ മൂന്നാമത്തെ ‘മന് കി ബാത്ത്’ ഞായറാഴ്ച അഭിസംബോധന ചെയ്തു. പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ ‘മന് കി ബാത്തിന്റെ’ 99-ാമത് എഡിഷന് ഇന്ന് രാവിലെ 11 മണിക്ക് സംപ്രേക്ഷണം ചെയ്തു. ഇന്ന് രാജ്യത്ത് അവയവദാനത്തെക്കുറിച്ചുള്ള അവബോധം വര്‍ധിച്ചിരിക്കുന്നു എന്നത് സംതൃപ്തി നല്കുന്ന കാര്യമാണെന്ന് പ്രധാനമന്ത്രി തന്റെ പ്രസംഗത്തില്‍ പറഞ്ഞു. മരണശേഷം അവയവങ്ങള്‍ ദാനം ചെയ്തവരുടെ കുടുംബാംഗങ്ങളെക്കുറിച്ചും പ്രധാനമന്ത്രി സംസാരിച്ചു. മാരകമായ അവസ്ഥയില്‍ ജനിച്ച് 39 ദിവസത്തിന് ശേഷം […]