കൊല്‍ക്കത്ത: ക്രിക്കറ്റ് കളിക്കിടെ ആരാധകര്‍ ഗ്രൗണ്ടിലേക്ക് അതിക്രമിച്ച് കയറുന്നത് പതിവുകാഴ്ചയാണ്. കഴിഞ്ഞ ദിവസം നടന്ന ആര്‍സിബി-ലഖ്നൗ സൂപ്പര്‍ ജയന്റ്സ് എലിമിനേറ്റര്‍ പോരാട്ടത്തിലും ഇത് സംഭവിച്ചു. ലഖ്നൗ ബാറ്റിംഗിനിടെ അവസാന ഓവറിലായിരുന്നു കളി തടസപ്പെടുത്തി സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ആരാധകന് ഗ്രൗണ്ടിലേക്ക് ചാടിയിറങ്ങിയത്. ബൗണ്ടറി ലൈനില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന വിരാട് കോഹ്ലിക്ക് സമീപത്തേക്കായിരുന്നു ആരാധകന് ഓടിയത്. സംഭവങ്ങളുടെ വീഡിയോ ദൃശ്യങ്ങൾ ഗ്രൗണ്ടിൽ തത്സമയം കളി കണ്ടിരുന്ന ചിലരാണു ചിത്രീകരിച്ചത്. കോഹ്ലിക്ക് സമീപം ആരാധകന് എത്തുന്നതിന് മുമ്പെ സുരക്ഷക്കായി നിയോഗിച്ചിരുന്ന […]
ന്യൂഡല്‍ഹി: വളര്‍ത്തു നായക്ക് നടക്കാന്‍ ഡല്‍ഹിയിലെ സ്റ്റേഡിയം ഒഴിപ്പിച്ച ഐഎഎസ് ദമ്പതികള്‍ക്കെതിരെ നടപടി. ഡല്‍ഹി റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന സഞ്ഡീവ് ഖിര്‍വാറിനെ ലഡാക്കിലേക്കും, ഭാര്യ റിങ്കു ദുഗ്ഗയെ അരുണാചല്‍ പ്രദേശിലേക്കും സ്ഥലം മാറ്റി. സ്റ്റേഡിയത്തില്‍ പരിശീലനം നടത്തുകയായിരുന്ന കായികതാരങ്ങളോടും പരിശീലകരോടും വൈകിട്ട് ഏഴിന് മുമ്പ് പരിശീലനം പൂര്‍ത്തിയാക്കണമെന്ന് ആവശ്യപ്പെട്ടതോടെയാണ് സംഭവം വിവാദമായത്. ഐഎഎസ് ഓഫീസറുടെ നായക്ക് നടക്കാന്‍ വേണ്ടിയാണ് തങ്ങളെ സ്റ്റേഡിയത്തില്‍ നിന്ന് പുറത്താക്കിയതെന്നായിരുന്നു കായികതാരങ്ങളുടെ ആരോപണം.
ബെംഗളൂരു: 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് അധികാരം നഷ്ടമാകുമെന്ന് തെലങ്കാന മുഖ്യമന്ത്രിയും ടിആർഎസ് (തെലങ്കാന രാഷ്ട്ര സമിതി) അധ്യക്ഷനുമായ കെ. ചന്ദ്രശേഖർ റാവു. ഭരണമാറ്റത്തെ ആർക്കും തടുക്കാനാകില്ല. നിലവിലത്തെ സര്‍ക്കാരില്‍ പാവപ്പെട്ടവരും കര്‍ഷകരും ഗോത്രവര്‍ഗക്കാരും അസന്തുഷ്ടരാണ്. അതിനാല്‍ അടുത്ത പൊതുതിരഞ്ഞെടുപ്പില്‍ ബി.ജെ.പി. പരാജയപ്പെടുമെന്ന് അദ്ദേഹം ബെംഗളൂരുവില്‍ പറഞ്ഞു. മോദിയുടെ ഭരണത്തിനു കീഴിൽ സമ്പദ്വ്യവസ്ഥ സ്തംഭിച്ച നിലയിലാണ്. പണപ്പെരുപ്പം ഉയരുകയാണെന്നും കെസിആർ ചൂണ്ടിക്കാട്ടി. ജനതാദൾ സെക്കുലർ നേതാവ് എച്ച്.ഡി. ദേവഗൗഡ, മകൻ എച്ച്.ഡി.കുമാരസ്വാമി എന്നിവരുമായുള്ള കൂടിക്കാഴ്ചയ്ക്ക് ബെംഗളൂരുവിൽ എത്തിയതായിരുന്നു […]
കൊച്ചി: തൃക്കാക്കരയിലെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി ഡോ. ജോ ജോസഫിന്റേതെന്ന പേരില്‍ അശ്ലീലവീഡിയോ പ്രചരിപ്പിച്ചതിന് പിന്നില്‍ പ്രവര്‍ത്തിച്ചെന്ന് കരുതുന്ന അഞ്ചംഗ സംഘം പൊലീസ് കസ്റ്റഡിയില്‍. ഇവരുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തുമെന്നാണ് സൂചന. ഇവരെ ചോദ്യം ചെയ്തുവരികയാണ്. കണ്ണൂർ, കോഴിക്കോട്, പാലക്കാട്, കൊല്ലം ജില്ലകളിൽ നിന്നുള്ളവരാണ് കസ്റ്റഡിയിലുള്ളത്. പ്രതികൾ സോഷ്യല്‍ മീഡിയയില്‍ വ്യാജ പ്രൊഫൈലുണ്ടാക്കി ദൃശ്യങ്ങൾ അപ് ലോഡ് ചെയ്യുകയായിരുന്നു എന്നാണ് വിവരം.
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സര്‍ക്കാരിനെ യഥാര്‍ത്ഥത്തില്‍ കുടുക്കിലാക്കിയത് അതിജീവിതയുടെ നിര്‍ണായക നീക്കം തന്നെ. കേസ് അട്ടിമറിക്കാന്‍ സര്‍ക്കാരിലെ ഉന്നതരും പോലീസും നടത്തിയ നീക്കം പൊളിച്ചത് അതിജീവിതയുടെ ഇടപെടല്‍ ഒന്നുകൊണ്ട് മാത്രമാണ്. ആക്രമിക്കപ്പെട്ട നടിയെ മുഖ്യമന്ത്രി ഇന്നു കാണാന്‍ തയ്യാറായതും അവരുടെ നീക്കത്തിന്റെ യഥാര്‍ത്ഥ ശക്തി അറിഞ്ഞു തന്നെയാണ്. കഴിഞ്ഞയാഴ്ചയാണ് നടി ആക്രമിക്കപ്പെട്ട കേസിലെ തുടരന്വേഷണം അവസാനിപ്പിക്കാന്‍ പോലീസ് തീരുമാനം എടുത്തത്. ദിലീപിനെയും കാവ്യാ മാധവനെയും ചോദ്യം പോലും ചെയ്യാതെ ദിലീപിന്റെ സുഹൃത്ത് ശരത്തിനെ കൂടെ പ്രതിയാക്കി […]
ചെന്നൈ: ഹിന്ദിക്കൊപ്പം തമിഴും ഇന്ത്യയുടെ ഔദ്യോഗിക ഭാഷയാക്കണമെന്ന ആവശ്യവുമായി തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ. ചെന്നൈയിൽ വിവിധ വികസനപദ്ധതികളുടെ ഉദ്ഘാടന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തിലായിരുന്നു സ്റ്റാലിന്റെ ആവശ്യം. ‘ഹിന്ദിക്കൊപ്പം തമിഴും ഔദ്യോഗിക ഭാഷയാക്കണം. മദ്രാസ് ഹൈക്കോടതിയുടെ ഔദ്യോഗിക ഭാഷയും തമിഴാക്കണം.’– പ്രധാനമന്ത്രിയെ സാക്ഷിയാക്കി സ്റ്റാലിൻ ആവശ്യപ്പെട്ടു. യു.പി.എ ഭരണകാലത്ത് തമിഴ് ഭാഷയ്ക്ക് ക്ലാസിക്കല്‍ പദവി ലഭിച്ചിരുന്നു. തമിഴ്നാടിനെ നീറ്റ് പരീക്ഷയില്‍നിന്ന് ഒഴിവാക്കണമെന്നും സ്റ്റാലിന് ആവശ്യപ്പെട്ടു.
1989 ജെഎ എന്ന് പേരിട്ടിരിക്കുന്ന വലിയ ഛിന്നഗ്രഹം നാളെ ഭൂമിക് സമീപത്തുകൂടി കടന്നുപോകുമെന്ന് നാസ. ഏകദേശം 2 കിലോമീറ്റർ വീതിയോ ബുർജ് ഖലീഫയുടെ ഇരട്ടി വലിപ്പമോ ഉള്ളതായി കണക്കാക്കപ്പെട്ടിരിക്കുന്ന ഛിന്നഗ്രഹം ഭൂമിയില്‍ നിന്നും 40,24,182 കിലോമീറ്റർ അടുത്തായാണ് കടന്നുപോകുക. മണിക്കൂറിൽ 47,232 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കും. ഇത് അപകടസാധ്യതയുള്ള ഗണത്തിലാണ് ഉള്‍പ്പെടുത്തിയിരുന്നതെങ്കിലും, ആശങ്കപ്പെടേണ്ടതില്ലെന്നും വിദഗ്ധര്‍ പറയുന്നു. ഇന്ത്യൻ സമയം ഏതാണ്ട് വൈകീട്ട് 7.56ഓടെ ഛിന്നഗ്രഹത്തെ കാണാനാകുമെന്നാണ് വാന നിരീക്ഷകര്‍ പറയുന്നത്. ഇതിന്റെ യൂട്യൂബ് ലൈവ് സ്ട്രീംമിഗ് ലഭിക്കും.