ന്യൂഡൽഹി: ലൈംഗിക പീഡനക്കേസിൽ ഗുസ്തി ഫെഡറേഷൻ അധ്യക്ഷനും ബി.ജെ.പി എം.പിയുമായ ബ്രിജ് ഭൂഷണിനെതിരെ സമരം കടുപ്പിക്കാൻ താരങ്ങൾ. രാജ്യത്തിനു വേണ്ടി നേടിയ മെഡലുകളെല്ലാം ഗംഗാ നദിയിലൊഴുക്കാനാണ് പുതിയ നീക്കം. ഇന്നു വൈകീട്ട് ആറിന് ഹരിദ്വാറിലെ ഗംഗയിൽ മെഡലുകൾ ഉപേക്ഷിക്കാനാണ് തീരുമാനം. സമരത്തിന്റെ മുൻനിരയിലുള്ള ഗുസ്തി താരം സാക്ഷി മാലിക് ആണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. ജന്തർ മന്ദറിലെ ഗുസ്തി താരങ്ങളുടെ സമരവേദിയടക്കം ഡൽഹി പൊലീസ് പൊളിച്ചുനീക്കിയതിനു പിന്നാലെയാണ് പ്രഖ്യാപനം. തങ്ങളുടെ കണ്ണീർ കാണാൻ രാഷ്ട്രപതി തയാറായില്ല. അതുകൊണ്ട് […]
കുവൈറ്റ്: സിവില്‍ ഐഡി കാര്‍ഡുകള്‍ ഉടന്‍ കൈപ്പറ്റണമെന്ന് പൗരന്മാരോടും വിദേശികളോടും ആവശ്യപ്പെട്ട് കുവൈറ്റ് പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഇന്‍ഫര്‍മേഷന്‍ . രാജ്യത്തെ കേന്ദ്രത്തില്‍ രണ്ടു ലക്ഷത്തി പതിനേഴായിരം തയ്യാറായ സിവില്‍ ഐഡി കാര്‍ഡുകള്‍ കൈപ്പറ്റാതിരിക്കുന്നുണ്ടെന്ന് അധികൃതര്‍ ഓര്‍മിപ്പിച്ചു. തയ്യാറായ സിവില്‍ ഐഡി കാര്‍ഡുകള്‍ ഉടന്‍ കൈപ്പറ്റാതിരിക്കുന്ന സിവില്‍ ഐഡി ഉടമകള്‍ക്ക് പിഴ ചുമത്താന്‍ ആലോചിക്കുന്നതായും കാര്‍ഡ് നശിപ്പിക്കുകയും ചെയ്യുമെന്നും കേന്ദ്രം അറിയിച്ചു.
ഡല്‍ഹി; ടിപ്പു സുൽത്താന്റെ കൈവശമുണ്ടായിരുന്ന അപൂർവ തോക്ക് മറ്റൊരു രാജ്യത്തേക്ക് കൊണ്ടു പോകുന്നത് തടഞ്ഞ് ബ്രിട്ടൻ. പക്ഷികളെ വെടിവയ്ക്കാൻ ഉപയോഗിക്കുന്ന ഈ തോക്ക് 1793നും 1794നും ഇടയിലാണ് നിർമിച്ചിട്ടുള്ളത്. 138 സെന്റീമീറ്റർ നീളമുള്ള തോക്ക് സ്വർണവും വെള്ളിയും പതിച്ചിട്ടുണ്ട്. തോക്കിൽ അതു നിർമിച്ച അസദ് ഖാൻ മുഹമ്മദിന്റെ പേരും രേഖപ്പെടുത്തിയിട്ടുണ്ട്. 20 ലക്ഷം പൗണ്ട് ( ഏകദേശം 20.3 കോടി രൂപ) കൽപിക്കുന്ന തോക്ക് ബ്രിട്ടനിലെ സ്ഥാപനത്തിനുതന്നെ ലേലത്തിൽ കൊടുക്കാൻ വേണ്ടിയാണിത്. ടിപ്പുവിനെ വധിച്ചശേഷം ബ്രിട്ടിഷ് സൈന്യം […]
ബെംഗളൂരു: കാമുകന് മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചതില്‍ കുപിതയായ നഴ്സ് യുവാവിന്റെ ദേഹത്ത് തിളച്ച വെള്ളമൊഴിച്ചു. 50 ശതമാനം പൊള്ളലേറ്റ ഇയാള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ബൊമ്മസാന്ദ്രയിലെ യാരന്ദഹള്ളിയിൽ താമസിക്കുന്ന 30 കാരനായ വിജയ് കുമാർ എന്നറിയപ്പെടുന്ന വിജയ് ശങ്കർ ഭീമ ശങ്കർ ആര്യക്കാണ് പൊള്ളലേറ്റത്. വിക്ടോറിയ ആശുപത്രിയിലെ പൊള്ളലേറ്റവര്‍ക്കായുള്ള വാര്‍ഡിലാണ് ഇദ്ദേഹം. ചാമരാജ്പേട്ടയിലെ എംഡി ബ്ലോക്കിൽ നിന്നുള്ള ജ്യോതി ദൊഡ്ഡമണിയാണ് പ്രതി. അഫ്സൽപൂർ സ്വദേശിയാണ് ജ്യോതി. ഹനുമന്തനഗറിലെ ഒരു സ്വകാര്യ ആശുപത്രിയിലെ നഴ്സാണ് ഇവര്‍. വിജയ് ചാമരാജ്പേട്ടിലെ […]
ബെലഗാവി: സാങ്കേതിക തകരാർ മൂലം റെഡ്ബേർഡ് പരിശീലന വിമാനം കർണാടകയിലെ ബെലഗാവിയിലെ ഒരു കൃഷിയിടത്തിൽ അടിയന്തരമായി ഇറക്കി. വിവരമറിഞ്ഞയുടൻ എയർഫോഴ്സ് ഉദ്യോഗസ്ഥരും ട്രെയിനിംഗ് സ്കൂൾ അധികൃതരും അഗ്നിശമന സേനാംഗങ്ങളും സ്ഥലത്തെത്തി. വിമാനത്തിൽ പൈലറ്റും ട്രെയിനി പൈലറ്റും ഉൾപ്പെടെ രണ്ടുപേരാണ് ഉണ്ടായിരുന്നത്. ഇരുവരെയും നിസാര പരിക്കുകളോടെ എയർഫോഴ്സ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിമാനം ബെലഗാവിയിലെ സാംബ്ര വിമാനത്താവളത്തിൽ നിന്ന് രാവിലെ 9:30 ന് പറന്നുയർന്നു. സാങ്കേതിക തകരാർ നേരിട്ടതിനെത്തുടർന്ന്, ബെലഗാവിയിലെ ഹോന്നിഹാല ഗ്രാമത്തിലെ ഒരു കൃഷിയിടത്തിലേക്ക് ഇറക്കുകയായിരുന്നു. ബെലഗാവിയിലെ ഫ്ലൈറ്റ് […]
ബോബി- സഞ്ജയ് കഥയെഴുതി സൂരജ് വർമ്മ സംവിധാനം നിർവ്വഹിച്ച ‘കൊള്ള’ എന്ന ചിത്രത്തിന്റെ റിലീസ് തിയതി പുറത്തുവിട്ടു. ജൂൺ 9ന് ചിത്രം തിയറ്ററുകളിൽ എത്തും. രണ്ടു പെൺകുട്ടികളെ കേന്ദ്രകഥാപാത്രമാക്കി ത്രില്ലർ സ്വഭാവത്തിൽ ആണ് ചിത്രം ഒരുക്കിയിരിക്കുന്നത്. രജീഷ് പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ.വി രജീഷ് നിർമ്മിക്കുന്ന ചിത്രത്തിൽ രജിഷ വിജയൻ, പ്രിയാ വാര്യർ, വിനയ് ഫോർട്ട് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഏറെ ദുരൂഹത ഉളവാക്കുന്ന ഒരു ഫസ്റ്റ് ലുക്ക് പോസ്റ്റർ നേരത്തെ അണിയറപ്രവർത്തകർ പുറത്തു വിട്ടിരുന്നു. ഡോക്ടർമാരായ […]
ഡല്‍ഹി: ബി.ജെ.പി.യുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ ഒമ്പത് വർഷം പൂർത്തിയാക്കിയതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ബി.ജെ.പി.യുടെ ഭരണകാലം രാജ്യത്തിനായുള്ള സേവനമാണെന്ന് വിലയിരുത്തിയ പ്രധാനമന്ത്രി, എല്ലാ തീരുമാനങ്ങളും, പദ്ധതികളും ജനജീവിതം മെച്ചപ്പെടുത്തുന്നതിന് വികസിപ്പിച്ചെടുത്തതാണെന്ന് പറഞ്ഞു. “രാഷ്ട്ര സേവനത്തിൽ 9 വർഷം തികയുമ്പോൾ, സ്നേഹവും നന്ദിയുമാണ് എന്നിൽ നിറയുന്നത്,സർക്കാർ എടുക്കുന്ന എല്ലാ തീരുമാനങ്ങളുംനടപ്പാക്കിയ എല്ലാ പദ്ധതികളും ജനജീവിതം മെച്ചപ്പെടുത്തണമെന്ന ആഗ്രഹത്താൽ നയിക്കപ്പെട്ടതാണെന്ന്,വികസിത ഇന്ത്യയെ കെട്ടിപ്പടുക്കാൻ ഞങ്ങൾ കൂടുതൽ കഠിനാധ്വാനം ചെയ്യും” മോദി ട്വീറ്റ് ചെയ്തു . “ഇന്ന് ഒരു വശത്ത്, […]