Advertisment

മരം കൊള്ള; റവന്യു മന്ത്രി ഇരുട്ടുകൊണ്ട് ഓട്ടയടക്കാൻ ശ്രമിക്കുന്നു - സി.എച്ച് റഷീദ്

New Update

publive-image

Advertisment

മരം കൊള്ളക്കെതിരെ യൂത്ത് ലീഗ് ജില്ലാ കമ്മറ്റി, ഫോറസ്റ്റ് ചീഫ് കൺസർവേറ്റർ ഓഫീസിനു മുന്നിൽ നടത്തിയ പ്രതിഷേധ സമരം മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി എച്ച് റഷീദ് ഉദ്ഘാടനം ചെയ്യുന്നു

തൃശൂർ: മരംമുറി കേസിൽ റവന്യൂ വകുപ്പിന് വീഴ്ച പറ്റിയിട്ടില്ലെന്ന് പറയുന്ന മന്ത്രി കെ രാജൻ ഇരുട്ടു കൊണ്ട് ഓട്ടയടക്കാനാണ് ശ്രമിക്കുന്നതെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി സിഎച്ച് റഷീദ്.

മരം കൊള്ളക്കെതിരെ മുസ്‌ലിം യൂത്ത് ലീഗ് തൃശൂർ ജില്ലാ കമ്മറ്റി ഫോറസ്റ്റ് ചീഫ് കൺസർവേറ്റർ ഓഫീസിനു മുന്നിൽ നടത്തിയ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഒക്ടോബർ 24ന് റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി ഇറക്കിയ ഉത്തരവ് സാധാരണ കർഷകർ അറിഞ്ഞിട്ടു പോലുമില്ല. കർഷകരെയും ആദിവാസികളെയും കബളിപ്പിച്ച്, അവരുടെ മരം വെട്ടിയെടുക്കാൻ തടി മാഫിയക്ക് അവസരം നൽകുകയാണ് യഥാർത്ഥത്തിൽ ഉണ്ടായത്.

publive-image

റവന്യു വകുപ്പിന് വീഴ്ച പറ്റിയില്ലെന്ന് പറയുന്ന മന്ത്രി, ഉത്തരവിന്റെ മറവിൽ അതിനോടകം നടന്ന കോടികളുടെ മരക്കടത്തിന് ആര് സമാധാനം പറയുമെന്ന് കൂടി വ്യക്തമാക്കണം.

മരം മുറി തടസ്സപ്പെടുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കുമെന്ന ഉത്തരവിലെ ഭീഷണിയെക്കുറിച്ച് മന്ത്രിക്ക് എന്താണ് പറയാനുള്ളത്? ഏതുവിധേനയും മരംമുറി നടക്കണമെന്ന നിർബന്ധമായിരുന്നു പ്രിൻസിപ്പൽ സെക്രട്ടറിയുടെ ഉത്തരവിലെ ഭാഷ.

പട്ടയഭൂമിയിലെ മരം മുറി സംബന്ധിച്ച് നിയമങ്ങളും ചട്ടങ്ങളും നിലനിൽക്കെ, റവന്യൂ വകുപ്പിൽ നിന്ന് സർക്കുലറും ഉത്തരവുമിറക്കി എങ്ങനെ അനുമതി നൽകാനാകുമെന്ന് വിശദീകരിക്കണം.

പട്ടയം അനുവദിച്ച ഭൂമിയിൽ 68 ഇനം മരങ്ങൾ കർഷകന് വൃക്ഷക്കരമടച്ചു സ്വന്തമാക്കി മുറിക്കാം. എന്നാൽ ഷെഡ്യൂൾ 1 പ്രകാരം ചന്ദനം, ഈട്ടി, തേക്ക്, എബണി എന്നീ നാല് രാജകീയ മരങ്ങൾ പണമടച്ച് സ്വന്തമാക്കാനോ മുറിക്കാനോ കഴിയില്ല. ഇതിൽ ചന്ദനം ഒഴികെ മുറിക്കാൻ അനുമതി നൽകിയത് എന്തിനെന്നും ജനങ്ങളോട് തുറന്നു പറയണമെന്ന് സി എച്ച് റഷീദ് ആവശ്യപ്പെട്ടു.

യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് എ എം സനൗഫൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി നൗഷാദ് തെരുവത്ത്, ട്രഷറർ കെ കെ സക്കരിയ്യ, മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറിമാരായ പി കെ ശാഹുൽ ഹമീദ്, എം എ റഷീദ്, യൂത്ത് ലീഗ് ജില്ലാ ഭാരവാഹികളായ പി ജെ ജെഫീഖ്, ആർ വി ബക്കർ, നേതാക്കളായ ആർ കെ സിയാദ്, എച്ച് എ ഷൗമീർ, ആർ കെ റിയാസ് അഹമ്മദ്‌ എന്നിവർ പ്രസംഗിച്ചു.

thrissur news
Advertisment