Advertisment

ചൈതന്യ സ്വാമികളുടെ ജീവചരിത്ര പുസ്തകം ഗുരുഭക്തരിലേക്കെത്തിക്കുന്ന ജ്ഞാനയജ്ഞത്തിൻ്റെ ഉത്ഘാടനം കൊളത്തൂർ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി നിർവ്വഹിച്ചു

New Update

publive-image

Advertisment

കോഴിക്കോട്: അത്താണിക്കൽ ശ്രീനാരായണ ഗുരുവരാശ്രമത്തിൻ്റെ ശതാബ്ദിയുടെ ഭാഗമായി ആശ്രമം സ്ഥാപകനും ഗുരുദേവ ശിഷ്യനുമായ ദിവ്യശ്രീ ചൈതന്യ സ്വാമികളെ കുറിച്ച് സച്ചിദാനന്ദ സ്വാമി രചിച്ച ജീവചരിത്ര പുസ്തകം യൂണിയനിലെ മുഴുവൻ ഗുരുഭക്തരിലേക്കും എത്തിക്കുന്ന ജ്ഞാനയജ്ഞത്തിൻ്റെ ഉൽഘാടനം ചൈതന്യ സ്വാമികളുടെ ജീവചരിത്രം ഏറ്റുവാങ്ങിക്കൊണ്ട് കൊളത്തൂർ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി നിർവ്വഹിച്ചു.

ഗുരുദേവൻ്റെ അന്തരംഗ ശിഷ്യനായ ചൈതന്യ സ്വാമിയുടെ മഹത്വം ഗുരുഭക്തരുടെ ഹൃദയങ്ങളിലേക്കെത്തിക്കുവാനും ചൈതന്യ സ്വാമികളെ കുറിച്ച് മനസിലാക്കുവാനും ജ്ഞാനയജ്ഞം കൊണ്ട് സാധിതമാകട്ടെയെന്ന് ചിദാനന്ദപുരി സ്വാമികൾ പ്രസ്താവിച്ചു.

കൊളത്തൂർ അദ്വൈതാശ്രമത്തിൽ വെച്ച് നടന്ന ചടങ്ങിൽ യൂണിയൻ പ്രസിഡൻറ് ഷ നൂപ് താമരക്കുളം അധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി സുധീഷ് കേശവപുരി വിശദീകരണം നടത്തി സുനിൽ പ്രണവം സംബന്ധിച്ചു.

 

kozhikode news
Advertisment