കൊ​റോ​ണ ഭീതി: ചാ​മ്പ്യ​ന്‍​സ് ലീ​ഗ് ഫൈ​ന​ല്‍ അ​നി​ശ്ചി​ത കാ​ല​ത്തേ​ക്ക് നീ​ട്ടി

സ്പോര്‍ട്സ് ഡസ്ക്
Wednesday, March 25, 2020

സൂ​റി​ച്ച്‌: കൊ​റോ​ണ വൈ​റ​സ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ യു​വേ​ഫ 2019-20 ചാ​മ്പ്യ​ന്‍​സ് ലീ​ഗ് ഫൈ​ന​ല്‍ അ​നി​ശ്ചി​ത കാ​ല​ത്തേ​ക്ക് മാ​റ്റി​വ​ച്ചു. ഈ​സ്താ​ബു​ളി​ല്‍ മേ​യ് 30ന് ​ചാ​മ്പ്യന്‍​സ് ലീ​ഗ് ഫൈ​ന​ല്‍ ന​ട​ക്കു​മെ​ന്നാ​യി​രു​ന്നു അ​റി​യി​ച്ചി​രു​ന്ന​ത്.

കൊ​റോ​ണ വൈ​റ​സി​ന്‍റെ ഭീ​ഷ​ണി​യി​ല്‍ ലീ​ഗ് മ​ത്സ​ര​ങ്ങ​ള്‍ റ​ദ്ദാ​ക്കു​ക​യോ മാ​റ്റി​വ​യ്ക്കു​ക​യോ ചെ​യ്യാ​ന്‍ തു​ട​ങ്ങി​യ​തി​നി​ടെ​യാ​യി​രു​ന്നു ചാ​മ്പ്യന്‍​സ് ലീ​ഗ് ഫൈ​ന​ല്‍ തീ​യ​തി യു​വേ​ഫ പ്ര​ഖ്യാ​പി​ച്ച​ത്.

യു​വേ​ഫ വ​നി​താ ചാ​മ്പ്യന്‍​സ് ലീ​ഗ് ഫൈ​ന​ല്‍, യൂ​റോ​പ്പ ലീ​ഗ് ഫൈ​ന​ല്‍ എ​ന്നി​വ​യും അ​നി​ശ്ചി​ത കാ​ല​ത്തേ​ക്ക് മാ​റ്റി​വ​ച്ചി​ട്ടു​ണ്ട്. ഇ​രു ഫൈ​ന​ലു​ക​ളും മേ​യി​ലാ​ണ് നി​ശ്ച​യി​ച്ചി​രു​ന്ന​ത്.

×