അരികുകൾ ചുവപ്പും മറ്റു ഭാഗം പല നിറങ്ങളിലുമായി ഷാംപെയിൻ പോലെ നുരഞ്ഞു പതഞ്ഞു കൊണ്ടിരിക്കുന്ന ഒരു തടാകമുണ്ട് ന്യൂസിലാൻ്റിൽ. ന്യൂസിലാൻഡിലെ നോർത്ത് ദ്വീപിലെ ഒരു പ്രദേശത്താണ് അത്ഭുതങ്ങൾ ഒളിപ്പിക്കുന്ന ഈ ഷാംപെയ്ൻ പൂൾ സ്ഥിതിചെയ്യുന്നത്. ചുവപ്പും മഞ്ഞയും ഓറഞ്ചും പച്ചയും അടക്കം നിരവധി നിറങ്ങൾ കലർന്നതാണ് ഈ തടാകം.
കാഴ്ചയിൽ വിസ്മയങ്ങൾ ഒരുക്കുന്ന ഈ തടാകത്തിലെ വെള്ളം സദാസമയവും നുരഞ്ഞുപതഞ്ഞുകൊണ്ടിരിക്കും. കാഴ്ചക്കാരിൽ വിസ്മയം നിറയ്ക്കുന്ന ഈ കാഴ്ച തേടി പ്രതിവർഷം ഇവിടേക്ക് നിരവധി സഞ്ചാരികളാണ് ഒഴുകിയെത്തുന്നത്.വർഷങ്ങൾക്ക് മുൻപ് ഉണ്ടായ ജലവൈദ്യുത പൊട്ടിത്തെറിയുടെ ഫലമായാണ് ഈ തടാകം രൂപകൊണ്ടത്. തടാകത്തിന് നടുവിലായി ആഴത്തിലുള്ള ഒരു ഗർത്തവുമുണ്ട്.
ഈ തടാകത്തിൽ പലവിധത്തിലുള്ള ധാതുക്കളും അടങ്ങിയിട്ടുണ്ട്. തടാകത്തിലെ വെള്ളത്തിൽ ഇടയ്ക്കിടെ ഉണ്ടാകുന്ന നിറവ്യത്യാസത്തിന് കാരണവും ഈ ധാതുക്കളുടെ സാന്നിധ്യമാണന്നാണ് പറയപ്പെടുന്നത്. വെള്ളത്തോടൊപ്പം സ്വർണ്ണവും വെള്ളിയും അടങ്ങുന്ന ധാതുക്കൾ കൂടി പുറന്തള്ളുന്ന ഈ തടാകത്തിലെ ജലത്തിന് സാധാരണയായി കണ്ടുവരുന്ന ചുവപ്പിനും പച്ചയ്ക്കും പുറമെ ചിലപ്പോൾ സ്വർണ്ണ നിറവും ഉണ്ടാകാറുണ്ട്.
ഷാംപെയ്ൻ പോലെ തടാകം എപ്പോഴും നുരഞ്ഞു പതഞ്ഞുകൊണ്ടിരിക്കുന്നതിലാണ് തടാകത്തിന് ഈ പേര് വന്നത്. അതേസമയം ചൂടുള്ള നീരുറവയാണ് ഇവിടെ നിന്നും പുറത്തേക്ക് വരുന്നത്. ഓരോ വർഷവും തടാകകാഴ്ചകൾ കാണാനായി എത്തുന്ന ആളുകൾക്ക് തടാകം ചുറ്റി നടന്നു കാണാനും ഭൂപ്രകർതി ആസ്വദിക്കാനുമായി ഇവിടെ നടപ്പാതകളും ഒരുക്കിയിട്ടുണ്ട്.