ആന്ധ്രാപ്രദേശ് മുന്‍മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു തിരുപ്പതി നഗരത്തില്‍ പ്രവേശിക്കുന്നത് തടഞ്ഞ് പൊലീസ്; വിമാനത്താവളത്തില്‍ ഇരുന്ന് പ്രതിഷേധിച്ച് നായിഡു

നാഷണല്‍ ഡസ്ക്
Monday, March 1, 2021

തിരുപ്പതി: ആന്ധ്രാപ്രദേശ് മുന്‍മുഖ്യമന്ത്രിയും ടിഡിപി നേതാവുമായ ചന്ദ്രബാബു നായിഡു തിരുപ്പതി നഗരത്തില്‍ പ്രവേശിക്കുന്നത് തടഞ്ഞ് പൊലീസ്. തിങ്കളാഴ്ച റെനിഗുഡ വിമാനത്താവളത്തില്‍ വച്ച് പൊലീസ് തടഞ്ഞതിനെ തുടര്‍ന്ന് നായിഡു അവിടെ ഇരുന്ന് പ്രതിഷേധിച്ചു. തിരുപ്പതിയിലെ പ്രതിഷേധ ധര്‍ണകളില്‍ പങ്കെടുക്കാനാണ് നായിഡു എത്തിയത്.

ടിഡിപിയുടെ പ്രതിഷേധത്തിന് പൊലീസിന്റെ അനുമതി ലഭിച്ചിരുന്നില്ല. കോവിഡ് നിയന്ത്രണങ്ങൾ ചൂണ്ടിക്കാട്ടിയാണ് അനുമതി നിഷേധിച്ചത്. പ്രതിപക്ഷ സ്ഥാനാർഥികളെ മത്സരിക്കുന്നതിൽനിന്നു പിന്തിരിപ്പിക്കാൻ വൈഎസ്ആർ കോൺഗ്രസ് നടത്തുന്ന സമ്മർദ്ദമാണിതെന്ന് ടിഡിപി നേതാക്കൾ ആരോപിച്ചു.

×