Advertisment

പലിശരഹിത സ്വർണ പണയ വായ്പയുമായി ചെങ്ങളം സർവീസ് സഹകരണ ബാങ്ക്

New Update

publive-image

Advertisment

കോട്ടയം: കോവിഡ് രണ്ടാം ഘട്ടത്തിൽ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന സഹകാരികൾക്ക് സാന്ത്വനമാവുകയാണ് ചെങ്ങളം സർവ്വീസ് സഹകരണ ബാങ്ക്.

അംഗങ്ങളെ സഹായിക്കാനായി പരിശ രഹിത സ്വർണ പണയ വായ്പ പരമാവധി 25,000 രൂപ വരെ മൂന്ന് മാസ കാലാവധിക്ക് നൽകും. വായ്പ ആവശ്യക്കാർക്ക് ജൂലൈ 31 വരെ അപേക്ഷിക്കാം.

ഇതിന് പുറമെ ബാങ്കിൻ്റെ പ്രവർത്തന പരിധിയിലെ 8, 9 വാർഡുകളിലെ കുട്ടികൾക്ക് പഠന സൗകര്യത്തിനായി സ്മാർട്ട് ഫോൺ വാങ്ങുന്നതിന് കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ പതിനായിരം രൂപ വരെ 6 മാസക്കാലാവധിക്ക് 6 തവണകളായി തിരിച്ചടക്കണമെന്ന വ്യവസ്ഥയിൽ പലിശ രഹിത വായ്പയും നൽകും.

ആവശ്യക്കാർക്ക് ജൂൺ 30 വരെ അപേക്ഷ നൽകാവുന്നതാണെന്ന് ബാങ്ക് പ്രസിഡൻ്റ് കെ.കെ. രാജു മാവേലിവെട്ടത്ത് അറിയിച്ചു.

Advertisment