ചെന്നൈയില്‍ ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി നടത്തിയ യുവാവിന് കൊറോണ സ്ഥിരീകരിച്ചു

New Update

ചെന്നൈ: ചെന്നൈയില്‍ ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി നടത്തിയ യുവാവിന് കൊറോണ സ്ഥിരീകരിച്ചു. അര്‍ബുദരോഗിയായ ഇയാളുടെ പിതാവ് കൊവിഡിനെതുടര്‍ന്ന് കഴിഞ്ഞ ബുധനാഴ്ച മരിച്ചിരുന്നു.

Advertisment

publive-image

ചൊവ്വാഴ്ചയാണ് യുവാവിന്‍റെ പരിശോധനാ ഫലം ലഭിച്ചത്. ഏപ്രില്‍ 22 വരെ യുവാവ് ചെന്നൈ നഗരത്തില്‍ ഫുഡ് ഡെലിവറി ചെയ്തിരുന്നു. ഇയാളുമായി സമ്പര്‍ക്കം പുലര്‍ത്തിയ 130 പേരെ കണ്ടെത്താന്‍ ശ്രമം തുടങ്ങി.

നഗരത്തിലെ കാന്‍സര്‍ ആശുപത്രിയില്‍ നിന്നായിരിക്കാം പിതാവിന് കൊവിഡ് ബാധയുണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍.

 

chennai food delivery boy covid
Advertisment