ഷൂവിനുള്ളില്‍ കുഴമ്പ് രൂപത്തിലാക്കി സ്വര്‍ണം കടത്താന്‍ ശ്രമം ; ചെന്നൈ വിമാനത്താവളത്തില്‍ മലയാളികള്‍ പിടിയില്‍

നാഷണല്‍ ഡസ്ക്
Wednesday, February 5, 2020

ചെന്നൈ: സ്വര്‍ണം ഷൂവില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച മലയാളികള്‍ ചെന്നൈ വിമാനത്താവളത്തില്‍ പിടിയില്‍. കാസര്‍ഗോഡ്‌ സ്വദേശികളായ അഹമ്മദ്‌ സലീഖ്‌ (22), ശ്രീജിത്ത്‌ (23) എന്നീ യുവാക്കളെയാണു കസ്‌റ്റംസ്‌ വലയിലാക്കിയത്‌. ഇവരില്‍നിന്ന്‌ ഏകദേശം 28 ലക്ഷം രൂപ വിലമതിക്കുന്ന 1.06 കിലോഗ്രാം സ്വര്‍ണവും പിടിച്ചെടുത്തു.

തിരുവനന്തപുരത്തുനിന്നുള്ള എയര്‍ ഇന്ത്യ വിമാനത്തിലെ യാത്രികരായിരുന്നു ഇരുവരും. വിമാനത്താവളത്തിലെ കസ്‌റ്റംസ്‌ പരിശോധനയില്‍ പരിശോധനയില്‍ കുഴമ്പ് പരുവത്തിലാക്കിയ സ്വര്‍ണം ഷൂവില്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

അഹമ്മദ്‌ സലീഖില്‍ നിന്നു രണ്ടും ശ്രീജിത്തില്‍നിന്ന്‌ മൂന്നു പാക്കറ്റുമാണു പിടികൂടിയതെന്നു ചെന്നൈ വിമാനത്താവളം കസ്‌റ്റംസ്‌ കമ്മിഷണര്‍ അറിയിച്ചു.

×