62 ലക്ഷം രൂപയുടെ സ്വര്‍ണം സാനിറ്ററി നാപ്കിനില്‍ കടത്താന്‍ ശ്രമം; കോയമ്പത്തൂരില്‍ രണ്ട് സ്ത്രീകള്‍ പിടിയില്‍

ന്യൂസ് ബ്യൂറോ, ചെന്നൈ
Friday, November 13, 2020

ചെന്നൈ: കോയമ്പത്തൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് 62 ലക്ഷം രൂപയുടെ സ്വര്‍ണം പിടിച്ചു. ഷാര്‍ജയില്‍ നിന്ന് എയര്‍ അറേബ്യ വിമാനത്തിലെത്തിയ രണ്ട് സ്ത്രീകളുടെ പക്കല്‍ നിന്നാണ് ഒരു കിലോ 195 ഗ്രാം സ്വര്‍ണം കസ്റ്റംസ് പിടികൂടിയത്.

സാനിറ്റി നാപ്കിനില്‍ പേസ്റ്റ് രൂപത്തിലാക്കി കടത്താനുള്ള ശ്രമത്തിലായിരുന്നു സ്ത്രീകളെന്ന് കസ്റ്റംസ് വ്യക്തമാക്കി. പുലര്‍ച്ചെ 3.30നാണ് ഇവര്‍ കോയമ്പത്തൂരില്‍ വിമാനമിറങ്ങിയത്. പരിശോധിച്ചപ്പോള്‍ ഇരുവരും ധരിച്ച നാപ്കിനില്‍ പേസ്റ്റ് രൂപത്തില്‍ സ്വര്‍ണം കണ്ടെത്തി.

62.46 ലക്ഷം രൂപ വില വരുന്ന 1,195.6 ഗ്രാം സ്വര്‍ണമാണ് ഇവരില്‍ നിന്ന് കണ്ടെടുത്തതെന്ന് കസ്റ്റംസ് സ്ഥിരീകരിച്ചു. ചെന്നൈ സ്വദേശിനിയായ ദേവനി രാധാകൃഷ്ണന, പുതുക്കോട്ടൈ സ്വദേശിനിയായ വാസന്തി രാമസ്വാമി എന്നിവരാണ് പിടിയിലായത്.

×