New Update
ചെന്നൈ: വിരുദനഗര്‍ ഓടിപ്പട്ടിയില്‍ പടക്കശാലയിലുണ്ടായ പൊട്ടിത്തെറിയില്‍ ഉടമ ഉള്‍പ്പെടെ മൂന്നുപേര്‍ മരിച്ചു. രാവിലെ എട്ടരയോടെയുണ്ടായ പൊട്ടിത്തെറിയില്‍ നാലുപേര്‍ക്ക് ഗുരുതര പരുക്കേറ്റു.
Advertisment
അന്‍പതിലധികം ജീവനക്കാര്‍ ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ രാവിലെ എട്ടുമണിയോടെയാണ് അപകടം. ഉടമ ഉള്‍പ്പെടെ ഏഴുപേര്‍ മാത്രമാണ് അപകടസമയത്ത് സ്ഥാപനത്തിലുണ്ടായിരുന്നത്.
പൊട്ടിത്തെറിയില്‍ കെട്ടിടം പൂര്‍ണമായി തകര്‍ന്നു. ഉടമ കരുപ്പുസ്വാമിയും രണ്ട് തൊഴിലാളികളുമാണ് മരിച്ചത്. പരുക്കേറ്റവരെ കോവില്‍പെട്ടി സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി.