600 രൂപ പിഴ ഈടാക്കുന്നതുമായി ബന്ധപ്പെട്ട് തര്‍ക്കം; സൊമാറ്റോ ഡെലിവറി ബോയിയെ ക്രൂരമായി മര്‍ദ്ദിച്ച് തമിഴ്‌നാട് പൊലീസ്‌

New Update

ചെന്നൈ: സൊമാറ്റോ ഡെലിവറി ബോയിയെ തമിഴ്‌നാട് പൊലീസ്‌ ക്രൂരമായി മർദിക്കുന്ന വീഡിയോ വൈറലാകുന്നു. തമിഴ്‌നാട്ടിലെ വിരുദുനഗർ ജില്ലയിലെ ശ്രീവില്ലിപുത്തൂരിലാണ് സംഭവം.

Advertisment

publive-image

സൊമാറ്റോ ഡെലിവറി ജീവനക്കാരനായ വെങ്കിടേഷിനെ ട്രാഫിക് സബ് ഇൻസ്പെക്ടർ ധർമ്മരാജാണ് മര്‍ദ്ദിച്ചത്‌.സംഭവം കണ്ടുനിന്നവർ പകർത്തുകയും വീഡിയോ വൈറലാവുകയും ചെയ്തു.

വീഡിയോയിൽ വെങ്കിടേഷ് ധർമ്മരാജിന്റെ തോളിൽ പിടിക്കുന്നത് കാണാം, ധർമ്മരാജ് ഉടൻ വെങ്കിടേഷിനെ ആക്രമിക്കുകയും ക്രൂരമായി മർദ്ദിക്കാൻ തുടങ്ങുകയും ചെയ്യുന്നു.

600 രൂപ പിഴ ഈടാക്കുന്നതുമായി ബന്ധപ്പെട്ട് വെങ്കിടേഷും പോലീസ് ഉദ്യോഗസ്ഥൻ ധർമ്മരാജും തമ്മിൽ തർക്കം നടക്കുന്നതാണ് വീഡിയോയിലുള്ളത്. വെങ്കിടേഷിന്റെ പക്കൽ ആവശ്യമായ വാഹനരേഖകൾ ഇല്ലെന്ന റിപ്പോർട്ടിനെ തുടർന്നാണ് പിഴ ചുമത്തിയത്.

വഴിയാത്രക്കാർ വെങ്കിടേഷിനെ ഇടിക്കുന്നത് നിർത്താൻ ധർമ്മരാജിനോട് അഭ്യർത്ഥിച്ചെങ്കിലും നിർത്തിയില്ല. ഒടുവിൽ മറ്റ് ചില പോലീസുകാര്‍ ഇടപെടുകയും വെങ്കിടേഷിനെ കൊണ്ടുപോകുകയും ചെയ്യുന്നു.

Advertisment