Advertisment

വേളാങ്കണ്ണിയിൽ പണം ഇടപാടുകാരനെ അജ്ഞാത സംഘം ഓഫിസിൽ കയറി സുഹൃത്തുക്കൾക്ക് മുന്നിലിട്ടു വെട്ടിക്കൊന്നു; അരിവാൾ കൊണ്ട് കൈ വെട്ടിയെടുത്തു

author-image
ന്യൂസ് ബ്യൂറോ, ചെന്നൈ
Updated On
New Update

ചെന്നൈ: വേളാങ്കണ്ണിയിൽ പണം ഇടപാടുകാരനെ അജ്ഞാത സംഘം ഓഫിസിൽ കയറി സുഹൃത്തുക്കൾക്ക് മുന്നിലിട്ടു വെട്ടിക്കൊന്നു. അരിവാൾ കൊണ്ട് കൈ വെട്ടിയെടുത്തു. പ്രമുഖ ഇടപാടുകാരിലൊരാളായ ടി.വി.ആർ. മനോഹറിനെയാണ് വെട്ടിനുറുക്കിയത്. മനോഹറിന് ഹോസ്റ്റൽ അടക്കമുള്ള നിരവധി ബിസിനസ് സ്ഥാപനങ്ങളുണ്ട്.

Advertisment

publive-image

കഴിഞ്ഞദിവസം രാത്രി വേളാങ്കണ്ണി മണിവേലിലെ സ്വന്തം ഓഫിസിൽ സുഹൃത്തുക്കളുമായി സംസാരിച്ചിരിക്കുമ്പോൾ ആയിരുന്നു അപ്രതീക്ഷിത ആക്രമണം. ഈ സമയം ബൈക്കിൽ എത്തിയ ഒരു സംഘം ഓഫിസിലേക്ക് ഇരച്ചുകയറി. മനോഹറിനെ തലങ്ങും വിലങ്ങും വെട്ടി. . ബഹളം കേട്ട് ഓടിയെത്തിയവരെ വടിവാൾ വീശി സംഘം അകറ്റിനിർത്തി. നിമിഷങ്ങൾക്കകം വാഹനത്തിൽ രക്ഷപ്പെടുകയും ചെയ്തു.

വിവരമറിഞ്ഞെത്തിയ പൊലീസ് മനോഹറിനെ ആശുപത്രിയിലെത്തിച്ചെങ്കിലും വൈകാതെ മരിച്ചു. പ്രതികൾക്കായി പൊലീസ് തിരച്ചിൽ തുടങ്ങി. നഗരത്തിലെ മറ്റൊരു പണമിടപാടു സംഘവുമായി മനോഹറിനു തർക്കങ്ങൾ ഉണ്ടായിരുന്നു..

Advertisment