New Update
തിരുവനന്തപുരം:ഇബ്രാഹിം കുഞ്ഞിന്‍റെ അറസ്റ്റ് മുഖ്യമന്ത്രിയുടെ സമ്മര്‍ദ്ദം മൂലമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിജിലൻസിനെ ഉപയോഗിച്ച് സര്‍ക്കാര്‍ നടത്തുന്ന നാടകം ജനം മനസിലാക്കും. ഇബ്രാഹിം കുഞ്ഞ് എന്ത് തെറ്റാണ് ചെയ്‍തത്.
Advertisment
കേസിൽ കുടുക്കി അപമാനിക്കാനുള്ള നീക്കത്തെ ശക്തമായി നേരിടുമെന്നും ചെന്നിത്തല പറഞ്ഞു. ആർഡിഎസ് എന്ന കമ്പനി ഇപ്പോഴും ഇവിടെ ഉണ്ട്.
കമ്പനിയെ എന്തുകൊണ്ട് കരിമ്പട്ടികയിൽ പെടുത്തിയില്ല. ഇടത് മുന്നണി നേരിടുന്ന അഴിമതി ആരോപണങ്ങളിൽ നിന്ന് രക്ഷനേടാനുള്ള ശ്രമമാണിതെന്നും ചെന്നിത്തല പറഞ്ഞു.