New Update
പത്തനംതിട്ട :പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്ര ഇന്ന് പത്തനംതിട്ടയില്‍ പര്യടനം നടത്തും. രാവിലെ 10 തിരുവല്ല വൈഎസ്‌എസിഎ ജംഗ്ഷനില്‍ നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിന് ശേഷം യാത്ര ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ പര്യടനം നടത്തും.
Advertisment
വിവിധ ഘടക കക്ഷി നേതാക്കളും യുഡിഎഫ് പ്രവര്‍ത്തകരും ജില്ലയില്‍ യാത്രയില്‍ പങ്കെടുക്കും. റാന്നി, കോന്നി, അടൂര്‍ തുടങ്ങിയ സ്ഥലങ്ങളിലെ പൊതുസമ്മേളനത്തിന് ശേഷം വൈകിട്ട് ഏഴിന് പത്തനംതിട്ടയിലാണ് യാത്രയുടെ സമാപന സമ്മേളനം .